Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണം വാരാഘോഷങ്ങൾക്ക് തുടക്കം; സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതൽ 30 വരെ സംസ്ഥാനത്തുടനീളം നടക്കുന്ന ഓണം ടൂറിസം വാരാഘോഷങ്ങൾക്ക് മുന്നോടിയായി ടൂറിസം ഡയറക്ടറേറ്റിൽ ഒരുക്കിയ ഓണം ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

ഓണം കേരളത്തിന്റെ വൈവിധ്യവും വർണാഭവുമായ സാംസ്കാരിക പാരമ്പര്യങ്ങളെ ആഘോഷിക്കുന്ന ഉത്സവമാണെന്ന് ഓൺലൈനായി നൽകിയ ഓണം സന്ദേശത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എല്ലാവർക്കും അദ്ദേഹം ഓണാശംസകളും നേർന്നു.

ഓഗസ്റ്റ് 24 മുതൽ 30 വരെ നടക്കുന്ന ഓണം ആഘോഷ പരിപാടികളുടെ ഏകോപനവും മേൽനോട്ടവും ഫെസ്റ്റിവൽ ഓഫീസ് നിർവഹിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഇത്തവണയും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 30ന് നടക്കുന്ന സമാപന ഘോഷയാത്രയിലും വിവിധ വകുപ്പുകളുടെ പങ്കാളിത്തമുണ്ടാകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

തലസ്ഥാന നഗരിയിലെ കനകക്കുന്ന് കൊട്ടാരം വളപ്പുൾപ്പെടെയുള്ള പ്രധാന വേദികളിലേക്ക് ജനങ്ങൾക്ക് സുഗമമായി എത്തുന്നതിനും ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും പൊലീസ് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. തിരുവനന്തപുരത്ത് മാത്രം 36 വേദികളിലായി രണ്ടായിരത്തിലധികം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ (ഡിടിപിസി) നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഓണാഘോഷങ്ങളും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. വ്യാപാരമേള, ഭക്ഷ്യമേള, ദീപാലങ്കാരം, കെ.ടി.ഡി.സിയുടെ പായസ മത്സരം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

അതേസമയം, ‘ഹരിത ഓണം’ സന്ദേശവുമായി ശുചിത്വ മിഷൻ ഒരുക്കിയ ഫ്ലോട്ടിന്റെ സംസ്ഥാനതല പര്യടനത്തിനും തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലോട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും.

ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ എസ്, ജില്ലാ കോ-ഓർഡിനേറ്റർ അമീർഷ ആർ.എസ്. എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇത്തവണത്തെ ഓണം ആഘോഷങ്ങൾ പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംഘടിപ്പിക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer