Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തരം​ഗമായി മോഹൻലാലും സഞ്ജുവും ഒന്നിച്ചഭിനയിച്ച പരസ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസ് നേടിയ വീ‍ഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.

ഷൂട്ടിങ്ങിന് ശേഷം കാറിൽ കയറുന്ന ലാലേട്ടൻ, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പ്രമേയം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുന്ന താരത്തോട് ‘ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?’ എന്ന് സഞ്ജു ചോദിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഓർമകളിൽ ലാൽ നൽകുന്ന മറുപടിയും, സഞ്ജുവിനെ താനാണ് രാജസ്ഥാനിൽ നിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നതുമെല്ലാം രസകരമാണ്. ഒടുവിൽ ഡ്രൈവിംഗ് സീറ്റിലുള്ളത് സാക്ഷാൽ സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോൾ മോഹൻലാൽ അമ്പരക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer