തിരുവനന്തപുരം: കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനിയറിംഗ് പ്രവേശനത്തിന് 79,717 വിദ്യാർഥികൾ യോഗ്യത നേടിയതായി അധികൃതർ അറിയിച്ചു. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം മൂലമാണ് കീം ഫലം വൈകിയത്.
ജൂലൈ 8-ന് ആദ്യ അലോട്ട്മെന്റ് നടക്കും. എൻജിനിയറിംഗ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ പരീക്ഷയിലും റോഷൻ രാജുവിന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.






