Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Uncategorized

അങ്കണവാടി കൈപ്പുസ്തകത്തിൽ മുൻ ‘മന്ത്രി വീണാ ജോര്‍ജിന്റെ’ സന്ദേശം

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി കുട്ടികൾക്കായി തയ്യാറാക്കിയ ‘അങ്കണപ്പൂമഴ’ പ്രവർത്തന പുസ്തകത്തിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചിത്രവും ആശംസാ സന്ദേശവും ഉൾപ്പെട്ടത് വിവാദമായി. സംസ്ഥാനത്തെ അങ്കണവാടി പ്രവേശനോത്സവങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വിതരണം ചെയ്ത പുസ്തകത്തിലാണ് മുൻമന്ത്രിയുടെ സന്ദേശം അച്ചടിച്ചിരിക്കുന്നത്. പുസ്തകത്തിൽ നിലവിലെ വനിതാ ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണയുടെ ചിത്രമോ സന്ദേശമോ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് ഭരണമാറ്റത്തിനും മന്ത്രിസഭാ പുനഃസംഘടനയ്ക്കും ശേഷവും പഴയ വിവരങ്ങളുള്ള പുസ്തകങ്ങൾ വിതരണം ചെയ്തതിനെതിരെ വിമർശനം ഉയരുന്നത്. വനിതാ […]
Read more

ബിഹാറില്‍ SIR വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം റേഷന്‍ കാര്‍ഡ്

പാട്‌ന: റേഷൻ വിതരണ സംവിധാനത്തിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി ബിഹാർ സർക്കാർ നടത്തിയ പരിശോധനയിൽ 5.5 ലക്ഷത്തിലധികം റേഷൻ കാർഡുകൾ റദ്ദാക്കി. പ്രത്യേക പരിശോധനാ നടപടികളുടെ ഭാഗമായി അർഹരല്ലെന്ന് കണ്ടെത്തിയ ഗുണഭോക്താക്കളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി അശോക് ചൗധരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇതുവരെ 97.56 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്താകെ 8.19 ലക്ഷം റേഷൻ കാർഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 5.57 ലക്ഷം കാർഡുകൾ റദ്ദാക്കുകയും 2.59 ലക്ഷം കാർഡുകൾ നിലനിർത്തുകയും […]
Read more

ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യം, മാറ്റി നിര്‍ത്തേണ്ട കാര്യമല്ല: ഉമാ തോമസ്

എറണാകുളം: വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർ‍ത്തവ അവധി നൽകാനുള്ള നിർദേശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. ആർ‍ത്തവം സ്ത്രീകൾക്ക് സ്വാഭാവികമായും ദൈവികമായും ലഭിച്ച ഒന്നാണെന്നും അതിന്റെ പേരിൽ കുട്ടികളെ മാറ്റിനിർത്തേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. ആർ‍ത്തവ അവധിയെക്കുറിച്ച് തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ ഉമാ തോമസ്, കൗമാരപ്രായത്തിലുള്ള കുട്ടികൾക്കിടയിൽ ഇത്തരം അവധികൾ വിളിപ്പേരുകൾക്കും അധിക്ഷേപങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും […]
Read more

തലസ്ഥാനം വെള്ളത്തിൽ; നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണത്തിലുണ്ടായ തകരാറിനെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പത്മനാഭസ്വാമി ക്ഷേത്രത്തിന് മുമ്പിലെ റോഡ് മുഴുവനും വെള്ളത്തിനടിയിൽപ്പെട്ടു. അര മണിക്കൂർ തുടർച്ചയായി പെയ്ത മഴയ്ക്ക് ശേഷം ആമയിഴഞ്ചാൻതോട് കരകവിഞ്ഞു, മലിനജലം റോഡുകളിലേക്ക് ഒഴുകി. ദുര്‍ഗന്ധത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾക്ക് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായി. മുട്ടറ്റം വരെ ആളുകൾ മലിനജലത്തിലൂടെ നടന്നു പോവേണ്ടി വന്നു. തമ്പാനൂർ, പഴവങ്ങാട്, ചാക്കയിലുമുള്ള പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം ഏറെ […]
Read more

രക്ഷാപ്രവർത്തന കേസ്; നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ചു സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നരഹത്യാക്കുറ്റം ചുമത്തി. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് റിപ്പോർട്ട് സമര്‍പ്പിക്കപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസില്‍ സസ്‌പെന്‍ഡ് ചെയ്ത പ്രതികളിൽ ഗണ്‍മാന്‍ അനില്‍കുമാര്‍, എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരും ഉൾപ്പെടുന്നു. സംഭവത്തില്‍ എസ്‌ഐ.ടി ശുപാര്‍ശപ്രകാരം ഗുരുതരമായ ചട്ടലംഘനങ്ങളുണ്ടായതായും ശക്തമായ […]
Read more

ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ; ദയാവധത്തിന് അനുമതി തേടി യുവാവ്

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാമരണത്തിന് അനുമതി തേടി ജില്ലാ കളക്ടറോട് അപേക്ഷ നൽകി. കിരിത് പട്ടേൽ എന്ന യുവാവാണ് അപേക്ഷ നൽകിയിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ തുടർച്ചയായ തർക്കങ്ങളും പീഡനങ്ങളും കാരണം ജീവിക്കാൻ താൽപര്യമില്ലെന്നും, പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് ആരോപിക്കുന്നു. നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് ദയാമരണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടേലിന്റെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2024 നവംബർ 14നാണ് ഇപ്പോഴത്തെ വിവാഹം നടന്നത്. മുൻ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നാണ് പിടികൂടിയത്. വൈദ്യപരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. അതേസമയം, കേസിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി […]
Read more

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരം: പൂവച്ചലിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ 61-കാരിയായ വീട്ടമ്മയുടെ കൈവിരൽ നായ കടിച്ചെടുത്ത സംഭവമാണ് പ്രദേശത്ത് ആശങ്ക പരത്തിയത്. പൂവച്ചൽ പേഴുമട്ട് പ്രദേശത്താണ് സംഭവം. പരിക്കേറ്റവരിൽ ഓമന (61), സമീപവാസികളായ ഷാമില ബീവി (51), ഭർത്താവ് മാഹിൻ കണ്ണ് (56), ഓമനയുടെ ഭർത്താവ് ശ്രീകണ്ഠൻ (67) എന്നിവരാണ് ഉൾപ്പെടുന്നത്. ഓമനയുടെ ഇടത് കൈവിരലാണ് നായ ആക്രമണത്തിൽ നഷ്ടമായത്. വീട്ടിനുള്ളിൽ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. […]
Read more

9 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി; രക്ഷകരായി കരസേന ഡോക്ടർമാർ

പൂനെ: ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യൻ കരസേനയിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി. കുഞ്ഞിന്റെ ഇടത് ശ്വാസകോശത്തിലേക്കുള്ള ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോടുകൂടിയ എൽഇഡി ബൾബ് കുടുങ്ങിയത്. ശ്വാസകോശത്തിന് ഗുരുതരമായ അപകടം സംഭവിക്കാനും വലിയ ശസ്ത്രക്രിയ ആവശ്യമായി വരാനുമുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടത്തിയ അതിസങ്കീർണമായ ബ്രോങ്കോസ്കോപിക് നടപടിയിലൂടെയാണ് ബൾബ് വിജയകരമായി നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് […]
Read more

വർക്കലയിൽ പോത്ത് വിരണ്ടോടി കടലിൽ ചാടി; തിരയിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം: ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് വർക്കലയിൽ എത്തിച്ച പോത്ത് വിരണ്ടോടി കടലിൽ ചാടി. മേൽവെട്ടൂർ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കായിക്കര ഭാഗത്ത് കൊണ്ടുവന്ന പോത്ത് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് ഓടുകയായിരുന്നു. ഈ സമയത്ത് വഴിയിലുണ്ടായിരുന്ന രണ്ട് പേർക്ക് നേരെ ആക്രമണം ഉണ്ടായതായും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും വിവരം. തുടർന്ന് പോത്ത് കടൽത്തീരത്തെത്തി കടലിലേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ തിരമാലയിൽപ്പെട്ട് മുങ്ങിത്തുടങ്ങിയതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘം കടലിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും […]
Read more
Advertisement
WhiteswanTV Footer