Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

വിമാനത്താവളങ്ങളിൽ വീഡിയോ ചിത്രീകരിച്ചാൽ ആജീവനാന്ത യാത്രാ വിലക്ക് വരെ

ന്യൂഡൽഹി: വിമാനത്താവളങ്ങൾക്കുള്ളിൽ അനുമതിയില്ലാതെ റീലുകൾ, ട്രാവൽ വ്ലോഗുകൾ, വീഡിയോകൾ എന്നിവ ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഡിജിസിഎ. വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനായാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പുതിയ നിർദേശപ്രകാരം, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, ബോർഡിങ് ഗേറ്റുകൾ, റൺവേ ബസുകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ആപ്രൺ മേഖലകൾ, മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രീകരണം നടത്താൻ പാടില്ല. നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനും മൊബൈൽ […]
Read more

ഫ്ലാറ്റിൽ കഞ്ചാവ് തോട്ടം; തിരുവനന്തപുരത്ത് ഐടി കമ്പനി മാനേജർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയിരുന്ന ഐടി കമ്പനി മാനേജർ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ടെക്നോപാർക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾക്ക് പ്രതിമാസം ഏകദേശം ഒന്നര ലക്ഷം രൂപ ശമ്പളമുണ്ടെന്നാണ് വിവരം. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പരിശോധനയിൽ ഏകദേശം 30 സെന്റീമീറ്റർ വരെ ഉയരമുള്ള 70ഓളം […]
Read more

കൗതുകം ലേശം കൂടുതലാ; മേൽപ്പാലത്തിന്റെ ഗർഡറിലിറങ്ങി;തിരികെ കയറാനാകാതെ കുടുങ്ങി വയോധികൻ

പാലക്കാട്: മേൽപ്പാലത്തിന്റെ ഗർഡറുകൾക്കിടയിൽ കുടുങ്ങിയ വയോധികനെ നാട്ടുകാർ രക്ഷപ്പെടുത്തി. പാലക്കാട് അകത്തേത്തറ മേൽപ്പാലത്തിലാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്. പ്രദേശവാസിയായ രാമചന്ദ്രനാണ് ഗർഡറുകൾക്കിടയിൽ കുടുങ്ങിയത്. സ്ഥിരമായി പ്രഭാതസവാരിക്കിറങ്ങുന്ന രാമചന്ദ്രൻ, മേൽപ്പാലത്തിലെ ഗർഡറുകൾക്കിടയിലേക്ക് ഇറങ്ങി നോക്കുന്നതിനിടെ തിരികെ കയറാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് സമീപവാസികൾ സംഭവം ശ്രദ്ധിച്ച് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവത്തിൽ രാമചന്ദ്രന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Read more

പൈൽസ് നീക്കാൻ ആശുപത്രിയിൽ; ശസ്ത്രക്രിയ ഭയന്ന് ജനൽച്ചില്ല് തകർത്ത് രക്ഷപ്പെട്ടു

പാറശ്ശാല: പൈല്‍സ് നീക്കം ചെയ്യുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവസയ്കന്‍ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ആശുപത്രിയുടെ ജനല്‍ച്ചില്ല് തകര്‍ത്താണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച പനച്ചമൂട് സ്വദേശി മാത്യു (68) ആണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും, ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മാത്യു ജനൽ തകർന്ന് ആശുപത്രി വിട്ടത്. ജനൽ തകർന്ന ശബ്ദം കേട്ടെങ്കിലും ആശുപത്രി […]
Read more

അച്ഛൻ ഹെല്‍മെറ്റ് വയ്ക്കുന്നത് അനുകരിച്ചു, ഒന്നര വയസുകാരന്‍റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി

കോഴിക്കോട്: പിതാവ് ഹെൽമറ്റ് ധരിക്കുന്നത് അനുകരിച്ച് കളിച്ച ഒന്നര വയസുകാരന്റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. കോഴിക്കോട് മുക്കം കൊടിയത്തൂരിലാണ് സംഭവം. കുങ്ങഞ്ചേരി വീട്ടിൽ മുർഷിദിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ സ്റ്റീൽ പാത്രം തലയിൽ വെച്ച കുട്ടിയുടെ തലയിൽ നിന്ന് അത് പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ശ്രമിച്ചെങ്കിലും പാത്രം നീക്കം ചെയ്യാൻ സാധിച്ചില്ല. തുടർന്ന് കുട്ടിയെ ഉടൻ മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. മനോജിന്റെ […]
Read more

നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ കോൾ ഡീറ്റൈൽസ് പൂർണമായി ലഭിക്കില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ

തലശ്ശേരി: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ പ്രതി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ കോൾ ഡീറ്റൈൽസ് പൂർണമായും ലഭ്യമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വിചാരണ ഈ മാസം 27-ലേക്ക് മാറ്റി. നവീൻ ബാബുവിന്റെ മരണത്തിനെതിരെ അന്വേഷണത്തിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, ദിവ്യ ഉപയോഗിച്ച 2 ഫോണുകളുടെയും 2024 ജനുവരി 16 മുതൽ നവംബർ 15 വരെ ഉള്ള കോൾ ഡീറ്റൈൽസ് സമർപ്പിക്കേണ്ടതായി കോടതി […]
Read more

സർവീസിൽ നിന്നും വിരമിക്കാനിരിക്കെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

കൊല്ലം: ഡ്രൈവിംഗ് ലൈസൻസിൽ തിരിമറി നടത്തിയതിന് കൊല്ലം ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജയകുമാറിനെ സസ്പെന്റ് ചെയ്തു. ചാത്തന്നൂർ മീനാട് സ്വദേശിയായ ഉദ്യോഗസ്ഥൻ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐ.ഡി.യും പാസ്‌വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകിയാണ് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട തിരിമറി നടത്തിയത്. സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. വകുപ്പുതലത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മറ്റ് പ്രൊഫഷണലുകളെയും ബന്ധപ്പെട്ട ഇടപാടുകളിൽ […]
Read more

വീട്ടിലെത്തി മാലിന്യം ശേഖരിച്ചില്ല, നഗരസഭാ കവാടത്തിൽ മാലിന്യം തള്ളി പ്രതിഷേധം

തൃക്കാക്കര: നഗരസഭ പരിധിയിൽ ദിവസങ്ങളായി മാലിന്യം ശേഖരിക്കാത്തതിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി വീട്ടുടമസ്ഥൻ രംഗത്ത്. നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നിൽ മാലിന്യം തള്ളിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. എൻജിഒ ക്വാർട്ടേഴ്സ് വാർഡിലെ താമസക്കാരനായ സുനിലാണ് നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധിച്ചത്. നഗരസഭയിലെ ഭരണകക്ഷി കൗൺസിലറുടെ സാന്നിധ്യത്തോടെയാണ് അദ്ദേഹം കവാടത്തിന് മുന്നിൽ മാലിന്യം തള്ളിയതെന്ന് റിപ്പോർട്ടുണ്ട്. തന്റെ വീട്ടിലെ മാലിന്യം നിരവധി ദിവസങ്ങളായി ശേഖരിക്കപ്പെടുന്നില്ലെന്നും, പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സുനിൽ ആരോപിച്ചു. തുടർച്ചയായ അവഗണനയെ തുടർന്നാണ് നഗരസഭയുടെ കവാടത്തിന് മുന്നിൽ തന്നെ മാലിന്യം […]
Read more

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; നാടാകെ തപ്പി; ഒടുവില്‍ വന്‍ ട്വിസ്റ്റ്

മൂന്നാർ: യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന് മൂന്നാറിലും വെള്ളത്തൂവലിലും പൊലീസ് മണിക്കൂറുകളോളം വ്യാപക പരിശോധന നടത്തി. പിന്നീട് സംഭവം തെറ്റിദ്ധാരണയാണെന്ന് കണ്ടെത്തുകയായിരുന്നു. 31-ാം തീയതി ഉച്ചയ്ക്ക് ശേഷം പൊലീസ് ടോൾഫ്രീ നമ്പറിലേക്ക് ഒരു ടാക്സി ഡ്രൈവർ നൽകിയ ഫോൺ സന്ദേശത്തെ തുടർന്നാണ് സംഭവം ആരംഭിച്ചത്. ആനച്ചാൽ ടൗണിൽ നിന്ന് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിവരം. ഇതോടെ മൂന്നാർ, വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനുകളിലെ സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് വാഹനത്തിന്റെ നമ്പർ കണ്ടെത്തിയ പൊലീസ് ചിത്തിരപുരം […]
Read more

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു

അരുക്കുറ്റി: മാജിക്‌ ക്ലീൻ കൊച്ചിയുടെ കിഴിലുള്ള വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരുക്കുറ്റി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ എ ഡി എസിന്റെ ന്റെ കീഴിലുള്ള ബാലസംഘം കുട്ടികൾക്ക് പഠനോപകരണം നൽകുകയും. എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികളെയും എൽ.എസ്.എസ് നേടിയ കുട്ടികളെയും ആദരിച്ചു. വിജുവിന്റെ മാതാവായ വസുമതി വിദ്യാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഡി ഉല്ലാസൻ, പി എസ് ബാബു, ടി കെ അജയൻ, ബാലസംഘം ആർ പി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix