Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാലവര്‍ഷം കനക്കുന്നു; താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കാലവർഷം ശക്തമായ സാഹചര്യത്തിൽ അപകടസാധ്യത കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിലൂടെ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്.

ഉത്തരവ് പ്രകാരം, രാവിലെ 6 മണി മുതൽ രാത്രി 8 മണിവരെ രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്‌നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ചുരത്തിലൂടെ യാത്രാനുമതി ഉണ്ടായിരിക്കില്ല.

കാലവർഷവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കാലവർഷം അവസാനിക്കുന്നതുവരെയോ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരവാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം ഉൾപ്പെടെയുള്ള ബദൽ പാതകൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കെഎസ്ആർടിസി ബസുകൾ, സ്വകാര്യ കാറുകൾ, ജീപ്പുകൾ, ടാക്സികൾ, ആംബുലൻസുകൾ, അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന, പൊലീസ്, സായുധ സേനാ വാഹനങ്ങൾ തുടങ്ങിയ അവശ്യ സർവീസ് വാഹനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിനായി ചുരത്തിന്റെ ഇരുവശങ്ങളായ അടിവാരത്തും ലക്കിടിയിലും 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ദുരന്തനിവാരണ നിയമവും മോട്ടോർ വാഹന നിയമവും പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

ചുരത്തിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ അപകടഭീഷണിയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാനും റോഡിന്റെ സ്ഥിതി നിരന്തരം വിലയിരുത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Advertisement
WhiteswanTV Footer