കൊച്ചി: വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദ കേസിൽ മുഹമ്മദ് ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കേസിൽ മുഹമ്മദ് ഫർമാനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, കേസുമായി ബന്ധപ്പെട്ട് അധികാരപരിധിയിലുള്ള കോടതിയെ സമീപിക്കാൻ ഫർമാനോട് കോടതി നിർദേശിച്ചു.
മധ്യപ്രദേശിലെ ബന്ധപ്പെട്ട കോടതിയിൽ ജാമ്യത്തിനായി അപേക്ഷ നൽകാമെന്നും അതുവരെ അറസ്റ്റ് നടപടികൾ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ മുഹമ്മദ് ഫർമാന് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. കേസിലെ തുടർനടപടികൾ ബന്ധപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് വിധേയമായിരിക്കും.






