Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Viral Star Marriage

വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ആവശ്യപ്പെട്ടാൽ സംരക്ഷണം കൊടുക്കണമെന്ന് കോടതി

കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു. പെൺകുട്ടി ആവശ്യപ്പെട്ടാൽ ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. എറണാകുളം പൊലീസിനാണ് കോടതി നിർദേശം നൽകിയത്. സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി പൊലീസിനോട് നിർദേശിച്ചു.
Read more

വൈറൽ താരത്തിന്റെ വിവാഹം; അറസ്റ്റ് വിലക്ക് നീട്ടാനാകില്ലെന്ന് കോടതി

കൊച്ചി: വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഭർത്താവ് മുഹമ്മദ് ഫർഹാനിന് തിരിച്ചടി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇനി നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹം നടന്ന സമയത്ത് യുവതി പ്രായപൂർത്തിയായിരുന്നില്ലെന്ന പരാതിയെ തുടർന്നാണ് മധ്യപ്രദേശ് പൊലീസ് മുഹമ്മദ് ഫർഹാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടാൻ മധ്യപ്രദേശിലെ കോടതിയെ സമീപിക്കുന്നതിനായി കേരള ഹൈക്കോടതി നേരത്തെ ഫർഹാനിന് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആ സമയത്ത് അറസ്റ്റ് ചെയ്യരുതെന്നും […]
Read more

ലവ് ജിഹാദ് സ്ഥാപിക്കാൻ ശ്രമം; കടുത്ത ആശങ്കയിലെന്ന് മൊണാലിസയും ഫർമാനും

കൊച്ചി: മധ്യപ്രദേശ് പൊലീസ് ഇപ്പോഴും പിന്തുടരുകയാണെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും കുംഭമേളയിൽ വൈറലായ മൊണാലിസയും ഭർത്താവ് ഫർമാനും ആരോപിച്ചു. മധ്യപ്രദേശിലേക്ക് ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും ഭയത്താൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഇരുവരും പറഞ്ഞു. തങ്ങളെ കൊല്ലാൻ ആഹ്വാനങ്ങൾ നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണമുണ്ടെന്നും, ഭീകരവാദിയുമായി വിവാഹം കഴിച്ചതായി വ്യാജ പ്രചാരണം നടക്കുന്നുവെന്നും മൊണാലിസ ആരോപിച്ചു. “വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങൾ വരുന്നു. അതിനാൽ പലപ്പോഴും ജീവൻ അവസാനിപ്പിക്കണമെന്നുപോലും തോന്നിയിട്ടുണ്ട്,” എന്നും അവർ പറഞ്ഞു. തങ്ങളെ എൻകൗണ്ടർ ചെയ്യാനുള്ള ശ്രമം നടക്കുന്നതായും, മൊണാലിസയെ […]
Read more

കുംഭമേള താരത്തിന്റെ കേസ്; പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസ്

കൊച്ചി: കുംഭമേള താരമായ പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് നടപടി തുടങ്ങി. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ പൊലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനായി വിവരങ്ങള്‍ തേടി അഭിഭാഷകനു നോട്ടീസ് അയച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്, പെണ്‍കുട്ടിയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ചു. തുടര്‍ന്നാണ് സുരക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. പെണ്‍കുട്ടി മുഹമ്മദ് ഫര്‍മാനുമായി ഈ വര്‍ഷം മാര്‍ച്ച് 11ന് […]
Read more

കുംഭമേള താരത്തിന്റെ വിവാഹം; ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദ കേസിൽ മുഹമ്മദ് ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കേസിൽ മുഹമ്മദ് ഫർമാനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, കേസുമായി ബന്ധപ്പെട്ട് അധികാരപരിധിയിലുള്ള കോടതിയെ സമീപിക്കാൻ ഫർമാനോട് കോടതി നിർദേശിച്ചു. മധ്യപ്രദേശിലെ ബന്ധപ്പെട്ട കോടതിയിൽ ജാമ്യത്തിനായി അപേക്ഷ നൽകാമെന്നും അതുവരെ അറസ്റ്റ് നടപടികൾ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ മുഹമ്മദ് ഫർമാന് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. കേസിലെ തുടർനടപടികൾ ബന്ധപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് […]
Read more

കുംഭമേള വൈറൽ താരത്തിന്റെ കേസ്; അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി ബന്ധപ്പെട്ട മധ്യപ്രദേശിലെ കേസിൽ ഭർത്താവ് ഫർമാൻ ഖാൻ കേരള ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ജൂൺ 2-ന് പരിഗണിക്കാൻ മാറ്റി. ഹർജിയിൽ ഭേദഗതി ആവശ്യപ്പെട്ട അപേക്ഷയിലും അന്നേ ദിവസം തന്നെ കോടതി ഉത്തരവ് പുറപ്പെടുവിക്കും. അതുവരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുന്ന ഇടക്കാല ഉത്തരവ് നീട്ടിയതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചു. മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ കേരള ഹൈക്കോടതിയിൽ ഹർജി നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ വാദിച്ചു. […]
Read more

‘റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം’; കുംഭമേള വൈറൽ താരം മധ്യപ്രദേശ് ഹൈക്കോടതിയിൽ

ന്യൂഡൽഹി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ മൊണാലിസയും ഭർത്താവ് ഫർമാൻ ഖാനും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉണ്ട്. തങ്ങൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടക്കുകയാണെന്നും അതിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് ഇരുവരുടെയും ആവശ്യം. ആദ്യ ജനന സർട്ടിഫിക്കറ്റ് ഏകപക്ഷീയമായി റദ്ദാക്കിയെന്നാണ് ഹർജിയിലെ ആരോപണം. […]
Read more

‘തന്റെ പേരിൽ നടക്കുന്നത് വ്യാജപ്രചരണം’; കോടതിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി വൈറൽ താരം

തിരുവനന്തപുരം: തന്റെ പ്രായം തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ച് കുംഭമേള വൈറൽ താരം. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതും മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് എറണാകുളം സിജെഎം കോടതിയിൽ ഹാജരായി പെൺകുട്ടി രഹസ്യമൊഴി നൽകിയത്.മണിപ്പൂർ ഡയറി സിനിമയുടെ സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറിയതായും, വി.എച്ച്.പി നേതാവ് അനിൽ വിളയിൽ തനിക്കെതിരെ നുണപ്രചാരണം നടത്തിയതായും പെൺകുട്ടി പരാതിയിൽ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇക്കേസിലാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. ഈ […]
Read more

കുംഭമേള താരത്തിന്റെ വിവാഹം; ദേശീയ പട്ടികവർഗ കമ്മീഷൻ ഇടപെടും

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പട്ടികവർഗ കമ്മീഷൻ മധ്യപ്രദേശ് പോലീസിനോട് ഉടൻ മറുപടി നൽകാൻ നിർദ്ദേശിച്ചു. കേസ് കേരള ഹൈക്കോടതിയിൽ പരിഗണനയിലുണ്ട്. മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണമെന്നും കമ്മീഷൻ വ്യക്തമാക്കി. വിവാഹത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന് പൂർണ്ണ സഹകരണം നൽകാൻ കേരള പോലീസ്യോടും കമ്മീഷൻ ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ പോലീസിന്റെ ഹിയറിങ്ങിന് ശേഷമാണ് ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
Read more

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലേക്ക്

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹ കേസിൽ അന്വേഷണം ശക്തമാക്കാൻ മധ്യപ്രദേശ് പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീണ്ടും കേരളത്തിലേക്ക് എത്തും. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനാണ് പ്രധാന ശ്രമം. ദേശീയ പട്ടികവർഗ കമ്മീഷൻൻറെ നിർദ്ദേശപ്രകാരം കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനും തീരുമാനം എടുത്തിട്ടുണ്ട്. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നാണ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് മധ്യപ്രദേശ് പൊലീസിനും കേരള പൊലീസിനും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരുന്നു. ഇരുസംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കമ്മീഷന് മുന്നിൽ […]
Read more

Recent News

Advertisement
WhiteswanTV Footer