Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: high court

വിവാഹശേഷം സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല; ഹൈക്കോടതി

കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ സ്വന്തം പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഇന്നത്തെ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. വിവാഹത്തിനായി ചെലവഴിക്കുന്ന തുക ഇരു കുടുംബങ്ങളുടെയും പൊതുചെലവായി കണക്കാക്കേണ്ടതാണെന്നും അതിനാൽ ആ തുക ഭാര്യയ്ക്കോ ഭർത്താവിനോ തിരികെ നൽകാൻ ഉത്തരവിടാനാകില്ലെന്നും കോടതി പറഞ്ഞു. മൂവാറ്റുപുഴ കുടുംബക്കോടതി വിധിച്ച നഷ്ടപരിഹാര തുക […]
Read more

2024 ലെ ആലപ്പുഴ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കേസ്; എ എം ആരിഫിൻ്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ വിജയിച്ച വിഷയത്തിൽ സിപിഐഎം സ്ഥാനാർത്ഥി എ.എം. ആരിഫ് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. സിവിൽ പ്രോസീജർ കോഡ് (CPC) റൂൾ 7 പ്രകാരമാണ് ജസ്റ്റിസ് ജി. ഗിരീഷ് ഹർജി നിരുപാധികം തള്ളിയത്. 2024 തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എ.എം. ആരിഫിനെ പരാജയപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി നടന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിജയം ലഭിച്ചതെന്നും ആരോപിച്ചായിരുന്നു ഹർജി. മുമ്പ് മറ്റൊരു ബെഞ്ച് പരിഗണിച്ചിരുന്ന കേസാണ് […]
Read more

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; നിരുപാധികം മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ വൈകിയ സംഭവത്തിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായ ഹനീഷിനോട് കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. കോടതി ഉത്തരവ് തുടർച്ചയായി അവഗണിച്ചതായി സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. താൻ ഇപ്പോൾ ആ വകുപ്പിൽ ചുമതലയിൽ ഇല്ലെന്നും നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണെന്നും ഹനീഷ് കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ […]
Read more

എൽസ 3 കപ്പൽ അപകടം; സമഗ്ര പഠനം നടത്താത്തതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ MSC Elsa 3 കപ്പൽ സംബന്ധിച്ച വിഷയത്തിൽ സമഗ്രമായ പരിസ്ഥിതി ആഘാത പഠനം ഇതുവരെ നടത്താത്തത് വിമർശിച്ച് ഹൈക്കോടതി. ഈ വിഷയത്തിൽ സ്വതന്ത്രമായ പഠനം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെ (Ministry of Environment, Forest and Climate Change) സ്വമേധയാ കേസിൽ കക്ഷിയാക്കി, വിഷയത്തിൽ വിശദമായ […]
Read more

മെമ്മറി കാർഡ് തുറന്ന സംഭവം; അതിജീവിതയുടെ ഹർജി സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് തുറന്നതുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകി. അതിജീവിത ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു . അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ വിചാരണ കോടതിയുടെ പക്കലുള്ള മെമ്മറി കാർഡും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന പെൻഡ്രൈവും ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ ഹർജിയ്ക്ക് ഒരു മാസത്തിനുള്ളിൽ മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട് പ്രകാരം, […]
Read more

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവുമെല്ലാം കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒരു മാസത്തിനകം മുദ്രവച്ച കവറിൽ ഈ തെളിവുകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലൂടെ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദേശം. തെളിവുകൾ നേരിട്ട് ഹൈക്കോടതി രജിസ്ട്രിയിലും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെടുന്നത് പ്രാഥമികമായി നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ പ്രോസിക്യൂഷൻ നിലപാട് […]
Read more

സ്വർണ്ണക്കൊള്ള കേസ്; സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രഭാമണ്ഡലം, വാതിൽ, മുകൾ ഭാഗം എന്നിവയിലെ പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. കേസിന്റെ അന്വേഷണത്തിൽ നിർണ്ണായകമായ ഘട്ടമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ശേഖരിക്കുന്ന സാമ്പിളുകളുടെ ലാബ് പരിശോധനാഫലങ്ങൾ കവർച്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സഹായിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 2019-ൽ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ, യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം ‘സ്ട്രിപ്പിങ് സാൾട്ട്’ എന്ന പ്രത്യേക ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെടുത്തുവെന്നാണ് കണ്ടെത്തൽ. ഈ സാമ്പിൾ ഇതിനകം […]
Read more

നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണനയ്ക്കിടെ, ഇതുമായി ബന്ധപ്പെട്ട് മുമ്പ് അന്വേഷണം നടന്നിരുന്നോയെന്നും വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. കൂടാതെ, സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും പ്രതിയാക്കി ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുണ്ടോ എന്നതിലും […]
Read more

ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കും. കേസുമായി ബന്ധപ്പെട്ട സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ജാർഖണ്ഡിലെ ജംഷഡ്പൂർ ലാബിൽ നടത്തിയിരുന്നു. നാലുമാസം മുൻപ് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇന്ന് കോടതിയെ അറിയിക്കുക. ഈ പരിശോധനാഫലം കേസന്വേഷണത്തിൽ നിർണായകമാണെന്നാണ് വിലയിരുത്തൽ. ലഭ്യമായ സൂചനകൾ പ്രകാരം സ്വർണപ്പാളികൾ മാറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ. പകരം, അവയുടെ മുകളിൽ പൂശിയിരുന്ന സ്വർണത്തിന്റെ ഭാഗമാണ് […]
Read more

പോക്സോ കേസിൽ പ്രായം നിർണയിക്കാൻ എസ്‌എസ്എൽസി ബുക്ക് മതിയെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ചേരി പോക്സോ കോടതിയിൽ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖകളാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. 41കാരനായ മലപ്പുറം സ്വദേശി നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചതാണ് കേസ്. ഗർഭിണിയായ പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകി. കേസിൽ കുട്ടിക്ക് 18 വയസ്സിന് താഴെയാണെന്ന് തെളിയിക്കാനുള്ള നടപടികളിലായിരുന്നു പ്രശ്നം. പ്രതി ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകൾ മതിയായ തെളിവല്ലെന്ന് വാദിച്ചിരുന്നു. എന്നാൽ […]
Read more
Advertisement
WhiteswanTV Footer