Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: high court

ഷുഹൈബ് വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്ന് ജഡ്ജി റൂബി കെ. ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ താൽക്കാലികമായി തടഞ്ഞത്. കേസിന്റെ വിചാരണ ഈ മാസം 18-ന് ആരംഭിച്ചിരുന്നു. ഒന്നാം സാക്ഷിയായ റിയാസിനെ വിസ്തരിച്ചതിനെതിരെ പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും […]
Read more

ശബരിമല സ്വർണക്കവര്‍ച്ച കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല ക്ഷേത്രം സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്യുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീലിലാണ് കേരള ഹൈക്കോടതിയുടെ പരാമർശം ഉണ്ടായത്. ജാമ്യം നൽകിയ നടപടി ചോദ്യം ചെയ്തുകൊണ്ട് സർക്കാർ കോടതിയെ സമീപിച്ചതാണ്. കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചിരുന്നു. “തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലും ഇല്ല” എന്ന പരാമർശം ഉത്തരവിൽ ഉണ്ടായതും സർക്കാർ അപ്പീലിൽ ചോദ്യം ചെയ്തിരുന്നു. ഇത്തരത്തിലുള്ള പരാമർശങ്ങൾ കീഴ്കോടതി നടത്താൻ […]
Read more

സിഎംആർഎൽ കേസ്; ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ഇഡി അന്വേഷണത്തിന് ഉണ്ടായിരുന്ന സ്റ്റേ നീങ്ങി. സിഎംആർഎല്ലും നാല് ഉദ്യോഗസ്ഥരും ചേർന്ന് നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. എന്നാൽ ഇഡിയുടെ അന്വേഷണം തുടർന്നുകൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതോടെ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇനി അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരാകേണ്ടിവരും. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് സിഎംആർഎല്ലിനെതിരെയുള്ളത്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. മുൻ […]
Read more

മധു വധക്കേസ്; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം ആയി ഉയർത്തി ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തി. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മധുവിന്റെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. എസ്.സി- എസ്.ടി നിയമപ്രകാരമുള്ള കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയാണ് ശിക്ഷ വർധിപ്പിച്ചത്. മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതേസമയം, […]
Read more

നാല് ജഡ്ജിമാരെ കൊളീജിയം ചെയ്യാൻ ശുപാർശ ചെയ്ത ഹൈക്കോടതി

ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നാല് അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തതായി സൂചന. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. വി. ഭട്ടിന്റെ അധ്യക്ഷതയിലുള്ള കൊളീജിയമാണ് ശുപാർശ തയ്യാറാക്കിയത്. മുൻ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ടി.ബി. ഹൂദ്, അഭിഭാഷകരായ ജേക്കബ് പി. അലക്‌സ്, എസ്. സുജിൻ, സി. ദിനേശ് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ടി.ബി. ഹൂദ് ലോട്ടറി, വനം, പരിസ്ഥിതി തുടങ്ങിയ പ്രധാന കേസുകളിൽ സംസ്ഥാന സർക്കാരിനായി ഹാജരായ അഭിഭാഷകനാണ്. സി. ദിനേശ് […]
Read more

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹർജി കേൾക്കുക. ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സുഭദ്രയും അംബികയും നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. മുൻപ് പെരുമ്പാവൂർ മുൻസിഫ് കോടതി ഭൂമിയുടെ അവകാശം ഹർജിക്കാർക്കാണെന്ന് വിധിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി മാർച്ച് 19ന് നിർദേശം നൽകിയതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ഇതിനായി ആമീനും അഡ്വക്കറ്റ് കമ്മിഷനും […]
Read more

സർവകലാശാല അധികാരത്തർക്കം; നിർണായക ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവ്. സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരാണെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ്. കാലിക്കറ്റ് സർവകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിൻഡിക്കേറ്റ് എടുത്ത നടപടി ചാൻസിലർ റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
Read more

മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത മൃതദേഹം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് ദാനം ചെയ്ത മൃതദേഹം മക്കളുടെ ആവശ്യപ്രകാരം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ പരേതയുടെ ഏഴുമക്കളിൽ മൂന്നുപേർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. മരണശേഷം സ്വന്തം ശരീരം പഠനാവശ്യങ്ങൾക്ക് വിട്ടുനൽകണമെന്ന വ്യക്തിയുടെ തീരുമാനത്തെ പിന്നീട് കുടുംബാംഗങ്ങളുടെ അവകാശവാദങ്ങൾ മറികടക്കാനാവില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. ഫെബ്രുവരി 23-നാണ് മേരി മരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റു സഹോദരങ്ങൾ ചേർന്ന് […]
Read more

ന്യൂനപക്ഷ കമ്മിഷൻറെ കുടിയൊഴിപ്പിക്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ന്യൂനപക്ഷ കമ്മിഷൻ നൽകിയ കുടിയിറക്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നൽകുന്നില്ലെന്നാരോപിച്ച് അബ്ദുൽ സലാം നൽകിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷൻ ഇടപെട്ടത്. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷവും സ്ഥലം കൈമാറുന്നില്ലെങ്കിൽ ബന്ധപ്പെട്ടവർ സിവിൽ കോടതിയെ സമീപിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതിന് […]
Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് അവസരമില്ല; ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. ഇതോടെ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇനി പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കില്ല. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി നിരസിച്ചത്. എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, വോട്ട് നിഷേധം സംബന്ധിച്ച പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ഹർജിയിലൂടെയാണ് ഉന്നയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. റിറ്റ് ഹർജിയിലൂടെ ഇതിന് പരിഹാരം തേടാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് പരിഗണിച്ചപ്പോൾ റൂൾ 27 പ്രകാരം പോസ്റ്റൽ വോട്ട് അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix