എറണാകുളം: ശബരിമല ക്ഷേത്രം സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്യുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീലിലാണ് കേരള ഹൈക്കോടതിയുടെ പരാമർശം ഉണ്ടായത്. ജാമ്യം നൽകിയ നടപടി ചോദ്യം ചെയ്തുകൊണ്ട് സർക്കാർ കോടതിയെ സമീപിച്ചതാണ്.
കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചിരുന്നു. “തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലും ഇല്ല” എന്ന പരാമർശം ഉത്തരവിൽ ഉണ്ടായതും സർക്കാർ അപ്പീലിൽ ചോദ്യം ചെയ്തിരുന്നു.
ഇത്തരത്തിലുള്ള പരാമർശങ്ങൾ കീഴ്കോടതി നടത്താൻ പാടില്ലെന്നും അവ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതിൽ ഭാഗികമായി അംഗീകരിച്ച് പരാമർശങ്ങൾ നീക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വിഷയത്തിൽ അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു.






