Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വർണ്ണക്കൊള്ള കേസ്; സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രഭാമണ്ഡലം, വാതിൽ, മുകൾ ഭാഗം എന്നിവയിലെ പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. കേസിന്റെ അന്വേഷണത്തിൽ നിർണ്ണായകമായ ഘട്ടമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

ശേഖരിക്കുന്ന സാമ്പിളുകളുടെ ലാബ് പരിശോധനാഫലങ്ങൾ കവർച്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സഹായിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 2019-ൽ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ, യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം ‘സ്ട്രിപ്പിങ് സാൾട്ട്’ എന്ന പ്രത്യേക ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെടുത്തുവെന്നാണ് കണ്ടെത്തൽ. ഈ സാമ്പിൾ ഇതിനകം ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്നും എസ്ഐടി വ്യക്തമാക്കി.

Advertisement
WhiteswanTV Footer