Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കും.

കേസുമായി ബന്ധപ്പെട്ട സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ജാർഖണ്ഡിലെ ജംഷഡ്പൂർ ലാബിൽ നടത്തിയിരുന്നു. നാലുമാസം മുൻപ് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇന്ന് കോടതിയെ അറിയിക്കുക. ഈ പരിശോധനാഫലം കേസന്വേഷണത്തിൽ നിർണായകമാണെന്നാണ് വിലയിരുത്തൽ.

ലഭ്യമായ സൂചനകൾ പ്രകാരം സ്വർണപ്പാളികൾ മാറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ. പകരം, അവയുടെ മുകളിൽ പൂശിയിരുന്ന സ്വർണത്തിന്റെ ഭാഗമാണ് നഷ്ടമായതെന്നാണ് പരിശോധനാഫലം സൂചിപ്പിക്കുന്നത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ ഏകദേശ അളവും പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചതോടെ കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ട് വൈകിയതുകൊണ്ടാണ് കുറ്റപത്ര സമർപ്പണവും വൈകിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

2025-ൽ ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടന്ന സ്വർണം പൂശൽ ജോലിയിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനും ഈ ശാസ്ത്രീയ പരിശോധനാഫലം നിർണായകമാണ്. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ശബരിമല സ്വർണക്കൊള്ള കേസ് തിരഞ്ഞെടുപ്പ് കാലത്തും ശ്രദ്ധ നേടിയിരുന്നു. കേസിന്റെ തുടർനടപടികൾ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ശേഷം വ്യക്തമാകും.

Advertisement
WhiteswanTV Footer