Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിദ്യാർഥി പ്രതിഷേധം; ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി അഭിഭാഷകരും രംഗത്ത്. സുപ്രീം കോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകർ ഭരണഘടനയുടെ ആമുഖം ചൊല്ലിയാണ് പ്രതിഷേധിച്ചത്.

ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് പ്രതിഷേധമെന്ന് അഭിഭാഷകർ വ്യക്തമാക്കി. ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി അഭിഭാഷകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അഭിഭാഷകർ അറിയിച്ചു.

മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗ്, ഡോ. എസ്. മുരളീധർ എന്നിവർ ഭരണഘടനയുടെ ആമുഖം വായിക്കാൻ നേതൃത്വം നൽകി. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖ അഭിഭാഷകർ പരിപാടിയിൽ പങ്കെടുത്തു.

സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് അഭിഭാഷകർ വ്യക്തമാക്കി. പ്രതിഷേധം ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ ഭാഗമല്ലെന്നും ഭരണഘടനയുടെ ആത്മാവ് ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്നും അവർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix