ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ മൂലം ഉയർന്ന വിമാന ഇന്ധന വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തി. ഇതിന്റെ ഭാഗമായി വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ വകയിരുത്തിയാതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായ വിമാന ഇന്ധന വില, മേയ് മാസത്തിനടക്കത്തിൽ 142 രൂപയിലേക്ക് ഉയർന്നു. കേന്ദ്രത്തിന്റെ ഇടപെടലിന് ശേഷം ആഭ്യന്തര സർവീസുകൾക്കായി ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി പരിധി നിശ്ചയിച്ചു.
ഇത് ആഭ്യന്തര വ്യോമയാന മേഖലയെയും യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് അധികൃതർ അറിയിച്ചു.






