ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച 21 പേരിൽ മിക്കവരും വിദേശികൾ. ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്ററൻ്റിലാണ് ആദ്യം തീപിടിച്ചത്. ഹോട്ടലിന് അകത്തേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒരൊറ്റ വഴി മാത്രമുണ്ടായത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ഇന്ന് രാവിലെ 8.50ഓടെയാണ് സൗത്ത് ഡൽഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ലെമൺ ഗ്രീൻ ഹോട്ടലിന്റെ ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് റസ്റ്റോറന്റിൽ തീപിടിത്തമുണ്ടായത്. ഈ കെട്ടിടത്തിന്റെ മുകൾനിലയിൽ കുടുങ്ങിയവർ രക്ഷപ്പെടുത്താൻ അലറിക്കരയുന്നതും കേൾക്കാമായിരുന്നു. പ്രാണരക്ഷാർത്ഥം രണ്ട് സ്ത്രീകൾ മൂന്നാംനിലയിൽ നിന്ന് താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്. ചാടുന്നവരെ രക്ഷപ്പെടുത്താനായി താഴെ കിടക്കകൾ കൂട്ടിയിട്ടിരുന്നു. ഇത്തരത്തിൽ ചായിവർക്കെല്ലാം ഗുരുതരമായ പരിക്കുണ്ട്. ഇടുങ്ങിയ തെരുവിൽ അടുത്തടുത്തായാണ് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. തീപിടിച്ച ഹോട്ടലിൽ 45ലേറെ പേർ താമസക്കാരായി ഉണ്ടായിരുന്നെന്നാണ് വിവരം.
#Watch | Woman jumps to safety as fire engulfs in hotel in Delhi's Malviya Nagar pic.twitter.com/tQH2PKlqwl
— NDTV (@ndtv) June 3, 2026






