Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

രക്ഷാപ്രവർത്തന കേസ്; നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ചു സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നരഹത്യാക്കുറ്റം ചുമത്തി. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് റിപ്പോർട്ട് സമര്‍പ്പിക്കപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസില്‍ സസ്‌പെന്‍ഡ് ചെയ്ത പ്രതികളിൽ ഗണ്‍മാന്‍ അനില്‍കുമാര്‍, എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരും ഉൾപ്പെടുന്നു. സംഭവത്തില്‍ എസ്‌ഐ.ടി ശുപാര്‍ശപ്രകാരം ഗുരുതരമായ ചട്ടലംഘനങ്ങളുണ്ടായതായും ശക്തമായ […]
Read more

ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ; ദയാവധത്തിന് അനുമതി തേടി യുവാവ്

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാമരണത്തിന് അനുമതി തേടി ജില്ലാ കളക്ടറോട് അപേക്ഷ നൽകി. കിരിത് പട്ടേൽ എന്ന യുവാവാണ് അപേക്ഷ നൽകിയിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ തുടർച്ചയായ തർക്കങ്ങളും പീഡനങ്ങളും കാരണം ജീവിക്കാൻ താൽപര്യമില്ലെന്നും, പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് ആരോപിക്കുന്നു. നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് ദയാമരണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടേലിന്റെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2024 നവംബർ 14നാണ് ഇപ്പോഴത്തെ വിവാഹം നടന്നത്. മുൻ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നാണ് പിടികൂടിയത്. വൈദ്യപരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. അതേസമയം, കേസിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി […]
Read more

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരം: പൂവച്ചലിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ 61-കാരിയായ വീട്ടമ്മയുടെ കൈവിരൽ നായ കടിച്ചെടുത്ത സംഭവമാണ് പ്രദേശത്ത് ആശങ്ക പരത്തിയത്. പൂവച്ചൽ പേഴുമട്ട് പ്രദേശത്താണ് സംഭവം. പരിക്കേറ്റവരിൽ ഓമന (61), സമീപവാസികളായ ഷാമില ബീവി (51), ഭർത്താവ് മാഹിൻ കണ്ണ് (56), ഓമനയുടെ ഭർത്താവ് ശ്രീകണ്ഠൻ (67) എന്നിവരാണ് ഉൾപ്പെടുന്നത്. ഓമനയുടെ ഇടത് കൈവിരലാണ് നായ ആക്രമണത്തിൽ നഷ്ടമായത്. വീട്ടിനുള്ളിൽ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. […]
Read more

9 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി; രക്ഷകരായി കരസേന ഡോക്ടർമാർ

പൂനെ: ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യൻ കരസേനയിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി. കുഞ്ഞിന്റെ ഇടത് ശ്വാസകോശത്തിലേക്കുള്ള ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോടുകൂടിയ എൽഇഡി ബൾബ് കുടുങ്ങിയത്. ശ്വാസകോശത്തിന് ഗുരുതരമായ അപകടം സംഭവിക്കാനും വലിയ ശസ്ത്രക്രിയ ആവശ്യമായി വരാനുമുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടത്തിയ അതിസങ്കീർണമായ ബ്രോങ്കോസ്കോപിക് നടപടിയിലൂടെയാണ് ബൾബ് വിജയകരമായി നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് […]
Read more

വർക്കലയിൽ പോത്ത് വിരണ്ടോടി കടലിൽ ചാടി; തിരയിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം: ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് വർക്കലയിൽ എത്തിച്ച പോത്ത് വിരണ്ടോടി കടലിൽ ചാടി. മേൽവെട്ടൂർ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കായിക്കര ഭാഗത്ത് കൊണ്ടുവന്ന പോത്ത് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് ഓടുകയായിരുന്നു. ഈ സമയത്ത് വഴിയിലുണ്ടായിരുന്ന രണ്ട് പേർക്ക് നേരെ ആക്രമണം ഉണ്ടായതായും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും വിവരം. തുടർന്ന് പോത്ത് കടൽത്തീരത്തെത്തി കടലിലേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ തിരമാലയിൽപ്പെട്ട് മുങ്ങിത്തുടങ്ങിയതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘം കടലിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും […]
Read more

മരണപ്പെട്ട യുവതി ഒരു മാസത്തിനുശേഷം ജീവനോടെ തിരിച്ചെത്തി

മധ്യപ്രദേശ്: മരിച്ചതായി പൊലീസ് പ്രഖ്യാപിച്ച യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനില്‍ ഹാജരായി. ശിവാനി കല്‍മേക്കര്‍ എന്ന യുവതിയാണ് ജല്‍ഗാവ്-ജാമോദ് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയത്. ഏപ്രിലില്‍ ഖക്നാര്‍ മേഖലയിലെ ഖഡ്കി ഗ്രാമത്തില്‍ നിന്നാണ് ശിവാനിയെയും 24കാരനായ അരുണ്‍ ദാദു കല്‍മേക്കറിനെയും കാണാതായതായി പരാതി ലഭിച്ചത്. തുടര്‍ന്ന് രജുര അണക്കെട്ടിന് സമീപം കണ്ടെത്തിയ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം ശിവാനിയുടേതാണെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവാനിയുടെ പിതാവ് ബാപുരം കല്‍മേക്കര്‍, സഹോദരന്‍ അജയ് കല്‍മേക്കര്‍ […]
Read more

സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും യുവാവിന്റെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും ആത്മഹത്യാഭീഷണിയുമായി യുവാവ്. വിനീത് എന്നയാളാണ് വിദേശമദ്യ ഷോപ്പിന് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എലിവിഷം കഴിച്ച ശേഷമാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി യുവാവിനെ സുരക്ഷിതമായി താഴെയിറക്കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതേ യുവാവ് കഴിഞ്ഞ 20-ാം തീയതി സെക്രട്ടറിയേറ്റിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാരനായിരുന്ന […]
Read more

പുലിയുണ്ട്, ജാഗ്രതൈ! പത്തനംതിട്ട കാരയ്ക്കാക്കുഴിയിൽ ഭീതി

പത്തനംതിട്ട: കൂടൽ കാരയ്ക്കാക്കുഴി മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് ഡ്രോൺ പരിശോധന ആരംഭിച്ചു. പുലിയെ പിടികൂടുന്നതിനായി ഉടൻ തന്നെ കൂട് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലിയിറങ്ങി വളർത്തുനായയെ ആക്രമിച്ചതോടെയാണ് ഭീതി ശക്തമായത്. തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് സ്ഥിരീകരണം ലഭിച്ചത്. പുലിയെ കണ്ടെത്തുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള വ്യാപക പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് പിന്നാലെ പിടികൂടാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് […]
Read more

ഇന്ധന ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ 3ഡി സീസ്മിക് സര്‍വേ നടത്താൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഒളിഞ്ഞുകിടക്കുന്ന എണ്ണയും പ്രകൃതിവാതക ശേഖരങ്ങളും കണ്ടെത്തുന്നതിനായി പഴയ ഭൗമശാസ്ത്ര ഡാറ്റകൾ വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഴയ സീസ്മിക് വിവരങ്ങൾ പുനഃപരിശോധിക്കുകയാണ് ലക്ഷ്യം. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് ആണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതിയ 3ഡി സീസ്മിക് സർവേകളും ഇതിന്റെ ഭാഗമായി നടത്തും. പഴയ സർവേകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത എണ്ണ–വാതക ശേഖരങ്ങൾ ആധുനിക ഡാറ്റാ പ്രോസസ്സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix