Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രക്ഷാപ്രവർത്തന കേസ്; നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ചു സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നരഹത്യാക്കുറ്റം ചുമത്തി. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് റിപ്പോർട്ട് സമര്‍പ്പിക്കപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

കേസില്‍ സസ്‌പെന്‍ഡ് ചെയ്ത പ്രതികളിൽ ഗണ്‍മാന്‍ അനില്‍കുമാര്‍, എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരും ഉൾപ്പെടുന്നു. സംഭവത്തില്‍ എസ്‌ഐ.ടി ശുപാര്‍ശപ്രകാരം ഗുരുതരമായ ചട്ടലംഘനങ്ങളുണ്ടായതായും ശക്തമായ വകുപ്പുതല നടപടി വേണമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

പ്രതികളായ ഉദ്യോഗസ്ഥര്‍ വൈഐപി സുരക്ഷയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് നടത്തിയതെന്നും, കേസിന് പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമുണ്ട് എന്നും ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer