Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാസപ്പടി കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി സൂചനയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് ഷോൺ ജോർജ് ഇഡിക്ക് കത്ത് നൽകി. വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം മാറ്റിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ആരോപിക്കുന്നു. ഈ അക്കൗണ്ട് വീണ തയ്ക്കണ്ടി, സുനീഷ് എം. എന്നിവർ നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.

എസ്എൻസി-ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഇടപാടുകളിലൂടെ ഈ അക്കൗണ്ടിലേക്ക് വന്ന പണം പിന്നീട് അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കത്തിൽ ആരോപണമുണ്ട്.

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer