Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: enforcement directorate

മാസപ്പടി കേസ്; ഇഡി അന്വേഷണം തുടരും, സിഎംആർഎൽ അപ്പീൽ തള്ളി

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി തള്ളി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി നടത്തുന്ന അന്വേഷണം തങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിൽ അവർ ആരോപിച്ചത്. എന്നാൽ ഈ വാദം അംഗീകരിക്കാതെയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാനുള്ള നിയമതടസ്സം നീങ്ങി. കേസുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ എന്നിവരുടെ ജാമ്യാപേക്ഷ നിരസിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം ഗുരുതരമാണെന്നും ആരോപിച്ചു. വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പി ഡി പി പി വകുപ്പുകൾ അടക്കമുള്ള ആരോപണങ്ങൾ […]
Read more

മാസപ്പടി കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി സൂചനയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് ഷോൺ ജോർജ് ഇഡിക്ക് കത്ത് നൽകി. വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം മാറ്റിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ആരോപിക്കുന്നു. ഈ അക്കൗണ്ട് വീണ തയ്ക്കണ്ടി, സുനീഷ് എം. എന്നിവർ നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു. എസ്എൻസി-ലാവലിൻ, പ്രൈസ് […]
Read more

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എറണാകുളം: മാസപ്പടി കേസിൽ ഇ ഡി നടത്തുന്ന അന്വേഷണം തടയാൻ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് അപ്പീൽ നൽകി. മുൻപ് ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇ ഡി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. സി.എം.ആർ.എൽ ഈ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും, ഇ ഡി അന്വേഷണം നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ടു. കമ്പനിയുടെ വാദമനുസരിച്ച്, കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നതിനിടെയാണ് ഇ ഡി സമാന്തര അന്വേഷണം […]
Read more

ED അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം; ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: ഇ ഡി അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നിലവിലെ 2029 ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിച്ച് 3256 ആക്കാനാണ് തീരുമാനം. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇതുവരെ ഇത്രയും വലിയ ഉദ്യോഗസ്ഥ വര്‍ധനവ് ഉണ്ടായിട്ടില്ല. കൂടാതെ, ഇ ഡി ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നു. സ്‌പെഷ്യല്‍ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ ഉന്നത പദവികളിലെ ജീവനക്കാര്‍ ഇരട്ടിയിലധികം കൂട്ടാനും തീരുമാനമുണ്ട്. അന്വേഷണ പരിധിയിലുള്ള കേസുകളുടെ എണ്ണത്തില്‍ […]
Read more

നിർണായക രേഖകൾ പിടിച്ചെടുത്തു; റെയ്ഡിനു പിന്നാലെ പത്രക്കുറിപ്പുമായി ഇഡി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർണായക രേഖകൾ പിടിച്ചെടുത്തതായി അറിയിച്ചു. പുറത്തിറക്കിയ പത്രക്കുറിപ്പിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലും എക്സാലോജിക് സൊല്യൂഷൻസ് ഓഫീസുകളിലും നടത്തിയ പരിശോധനയിൽ വിവിധ നിക്ഷേപ വിവരങ്ങളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി വ്യക്തമാക്കി. രേഖകൾ വിശദമായി പരിശോധിച്ചുവരികയാണെന്നും ഇഡി അറിയിച്ചു. വീണ സിഎംആർഎൽ മാനേജ്‌മെന്റും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഇഡി വ്യക്തമാക്കി. കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലായിരുന്നു […]
Read more

യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷായ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതം

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) മുൻ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സംഘടനയുടെ ഫണ്ട് വകമാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയിൽ കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും പുകയുകയാണ്.​നേരത്തെ യുഎൻഎ ഫണ്ട് തട്ടിപ്പുകേസിൽ ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, മുൻ ഭാരവാഹികളായ ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ കൊച്ചി ഓഫീസിൽ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഉച്ചയ്ക്കുശേഷമാണ് തന്ത്രി കണ്ഠരര് രാജീവരെ കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയത്. ഇന്ന് ഹാജരാകാനായിരുന്നു തന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഉച്ചവരെയും തന്ത്രി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരായേക്കില്ലെന്നും […]
Read more

മമത ബാനർജിയുടെ പരാതിയില്‍ ഇഡിക്കെതിരെ കേസ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ഇഡി-മമത പോര് കടുക്കുന്നു. മമത ബാനർജിയുടെ പരാതിയിൽ ഇഡിക്കെതിരെ ബംഗാൾ പോലീസ് കേസെടുത്തു. സിഎപിഎഫിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇഡി റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷധം ശക്തമാക്കിയിരിക്കുകയാണ്. ഡൽഹിയിൽ ആഭ്യന്തരമന്ത്രാലയം പ്രവർത്തിക്കുന്ന കർത്തവ്യഭവന് മുന്നിൽ ഇന്നലെ എംപിമാർ പ്രതിഷേധിച്ചു. എംപിമാരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചിരുന്നു. കൊൽക്കത്തയിൽ മമതാ ബാനർജി കാൽനട ജാഥ നടത്തി പ്രതിഷേധിക്കുകയും ചെയ്തു. ഒമ്പത് മണിയോടെയാണ് ഡെറക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, കീർത്തി ആസാദ് […]
Read more

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

മുംബൈ: തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തനിക്കെതിരെ ഫയല്‍ ചെയ്ത 215 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിപങ്കര്‍ ദത്ത, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ജാക്വിലിന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നു എന്നതാണ് പ്രോസിക്യൂഷന്റെ പ്രധാന വാദമെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. […]
Read more
Advertisement
WhiteswanTV Footer