കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി തള്ളി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി നടത്തുന്ന അന്വേഷണം തങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിൽ അവർ ആരോപിച്ചത്.
എന്നാൽ ഈ വാദം അംഗീകരിക്കാതെയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാനുള്ള നിയമതടസ്സം നീങ്ങി. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണ നടപടികൾ ഇഡി തുടരുമെന്നാണ് സൂചന.






