Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: enforcement directorate

ജഗൻമോഹൻ റെഡ്ഡിയുടെ 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. 2011-ൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടി. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിന്‍റെ 793 കോടി രൂപ വില വരുന്ന ഭൂമിയും കണ്ടുകെട്ടി. സംഭവം നടന്ന് 14 വർഷത്തിന് ശേഷം ഇപ്പോൾ ഓഹരികളും ഭൂമിയും ഇ ജഡി പിടിച്ചെടുത്തിരിക്കുന്നത്.
Read more

‘രാജ്യത്തെ ജനങ്ങൾ അന്വേഷണ ഏജൻസികളെ വിശ്വസിക്കുന്നില്ല’; റോബർട്ട് വാദ്ര

ഡൽഹി: ഷിക്കോപൂർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇന്നും ഇഡി ചോദ്യം ചെയ്യും. രാജ്യത്തെ ജനങ്ങൾ അന്വേഷണ ഏജൻസികളെ വിശ്വസിക്കുന്നില്ലെന്നും റോബർട്ട് വാദ്ര കുറ്റപ്പെടുത്തി. ഞങ്ങൾ എന്തോ തെറ്റ് ചെയ്യുന്നു എന്ന് വരുത്തി തീർക്കാനാണ് നിലവിലെ ശ്രമം. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിക്കുകയാണ് റോബർട്ട് വാദ്ര. 2008-ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയില്‍ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി […]
Read more

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ഇ ഡിക്ക് കൈമാറി

മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറി. സർട്ടിഫൈഡ് പകർപ്പ് ആണ് എറണാകുളം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം ഇഡി തുടർനടപടി സ്വീകരിക്കും. ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എസ്എഫ്ഐഒ കഴിഞ്ഞയാഴ്ച കുറ്റപത്രം സമർപ്പിച്ചത്. കമ്പനികാര്യ വകുപ്പിലെ 144, 145, 447 അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാ അഡീഷനൽ സെഷൻസ് കോടതി അംഗീകരിക്കുകയും കുറ്റപത്രം ഫയലിൽ സ്വീകരിക്കുകയും […]
Read more

കരുവന്നൂർ കള്ളപ്പണ കേസ്: സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകും

കൊച്ചി: തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും പൊലീസ് മേധാവിക്ക് കൈമാറും. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. അതേസമയം, കരുവന്നൂരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈകോടതി വീണ്ടും പരിഗണിക്കും. നാല് വർഷം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസ് […]
Read more

ഇഡി റെയ്ഡ്; ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തിയേക്കും

ചെന്നൈ: ഇ ഡി റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തുമെന്ന് വിവരം. ​ ഗോകുലം ഗോപാലൻ്റെ ഓഫീസുകളിൽ ഇഡി റെയ്‌ഡ് പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗോകുലം ​ഗോപാലനെ നേരിട്ട് വിളിപ്പിച്ചെന്നാണ് സൂചന. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ്‌ രാവിലെ മുതൽ പരിശോധന നടക്കുന്നത്. ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ […]
Read more

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണന് സാവകാശം

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന് സാവകാശം നല്‍കി ഇ ഡി. അടുത്തമാസം ഏഴിന് ശേഷം ഹാജരായാല്‍ മതിയെന്ന് ഇ ഡി അറിയിച്ചു. ഇത് സംബന്ധിച്ച് അടുത്തമാസം ആദ്യം നോട്ടീസ് നല്‍കും. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക. കെ രാധാകൃഷ്ണനെ മുന്‍പും ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണം എന്നും അതിനാല്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് […]
Read more

കൊടകര കുഴല്‍പ്പണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പണം എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയാണെന്ന ആരോപണം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പണം എത്തിച്ചുവെന്ന കണ്ടെത്തലാണ് ഇ ഡി തള്ളിയത്. ഈ പണം എത്തിച്ചത് ബിസിനസ് ആവശ്യങ്ങൾക്കാണെന്നാണ് ഇ ഡി കുറ്റപത്രത്തിൽ പറയുന്നത്. ബിജെപിയുടെ പണമാണെന്നതിനു തെളിവുകൾ ഇല്ല. കേസിൽ ആകെ 13 പ്രതികളാണുള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇ ഡി കോടതിയെ […]
Read more

എസ്.ഡി.പി.ഐ. അധ്യക്ഷൻ എം.കെ. ഫൈസി കള്ളപ്പണക്കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധരാത്രിയോടെ ഡൽഹിയിൽവെച്ച് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. ഇ.ഡി. നേരത്തെ ഫൈസിക്ക്‌ സമൻസ് അയച്ചിരുന്നു. ബെം​ഗളൂരുവിൽവെച്ച് അറസ്റ്റിലായതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഡൽഹിയിൽ വെച്ചാണ് ഫൈസിയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
Read more

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്; മുഖ്യ പ്രതിയെ തേടി ഇഡി സിംഗപ്പൂരിലേക്ക്

കൊച്ചി: ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ മുസ്തഫ കമാലിനെ തേടി ഇ ഡി സിംഗപ്പൂരിലേക്ക്. ലോണ്‍ ആപ്പ് തട്ടിപ്പിന് പുറമേ ക്രിപ്‌റ്റോ കറന്‍സിയില്‍ നേരത്തെയും ഇയാള്‍ വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മുസ്തഫ കമാലാണ് തട്ടിപ്പ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് ഇഡി കണ്ടെത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിംഗപ്പൂര്‍ പൗരനായ അറസ്റ്റിലായ മലയാളികളായ സയ്യിദ് മുഹമ്മദിനെയും, ടി.ജി വര്‍ഗീസിനെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുസ്തഫ കമാലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചത്. ഇയാള്‍ […]
Read more

ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്

കൊച്ചി: ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് വേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ കസ്റ്റഡിയിൽ ആയിരുന്നു. ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെ ജനുവരിയില്‍ ഇഡി […]
Read more
Advertisement
WhiteswanTV Footer