Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: enforcement directorate

പകുതി വില തട്ടിപ്പ് കേസ്: ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്

കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കി ഇഡി. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്താണ് നിലവില്‍ റെയ്ഡ് നടത്തുന്നത്. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ കേസില്‍ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാതിവില തട്ടിപ്പുകേസില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്റ് 7- ാം പ്രതിയാണ്. അനന്തുകൃഷ്ണനില്‍ […]
Read more

ഇ ഡിയ്ക്ക് ഒരു ലക്ഷം രൂപ പിഴ; അനാവശ്യമായി കേസിൽ കുരുക്കുന്നത് അവസാനിപ്പിക്കണം: ബോംബെ ഹൈക്കോടതി

മുംബൈ: അനാവശ്യമായി ആളുകളെ കേസിൽ കുരുക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമവിധേയമായി പ്രവർത്തിക്കണമെന്നും ഇ.ഡിയോട് നിർദേശിച്ച് ബോംബെ ഹൈക്കോടതി. കൂടാതെ അന്വേഷണ ഏജൻസിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. സിവിൽ തർക്കം ക്രിമിനൽ കേസാക്കി കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതിനെയാണ് കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്. വഞ്ചനക്കേസിൽ വിശദ പരിശോധനയില്ലാതെ ഇ.ഡി സാമ്പത്തിക കുറ്റകൃത്യത്തിന് കേസെടുത്തെന്ന പരാതിയിൽ ആയിരുന്നു കോടതിയുടെ നിരീക്ഷണം. രാകേഷ് ജയിന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ […]
Read more

ദക്ഷിണേന്ത്യയില്‍ ഇ ഡി കണ്ടുകെട്ടിയത് 7,324 കോടി

ചെന്നൈ: അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു ഇ ഡി കണ്ടുകെട്ടിയത് 7,324 കോടി രൂപയുടെ ആസ്തികള്‍. ഇത് ലേലംചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കു പണംനല്‍കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ് 7,324 കോടി രൂപ ഇ.ഡി. കണ്ടുകെട്ടിയത്. 64 കേസുകളിലെ കുറ്റാരോപിതരിൽ നിന്നും കണ്ടുകെട്ടിയ പണമാണിത്. വായ്പാ തട്ടിപ്പു നടത്തിയ വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 15,113 കോടി രൂപയുടെ ആസ്തികള്‍ ലേലംചെയ്ത് ബാങ്കുകള്‍ക്ക് പണം തിരിച്ചുനല്‍കിയിട്ടുണ്ട്. […]
Read more

കൊടകര കുഴല്‍പ്പണ കേസ്: ഇ ഡിയുടെ അന്വേഷണം വൈകുന്നത് ചോദ്യ ചെയ്ത് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ഇഡിയുടെ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ അന്‍പതാം സാക്ഷി സന്തോഷ് ഹര്‍ജി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കൊടകര കവര്‍ച്ചാ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ഹര്‍ജിയില്‍ ഇഡിയും കേന്ദ്ര ആദായ നികുതി വകുപ്പും മറുപടി നല്‍കിയേക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ പണം കൈമാറിയെന്നും ആണ് പണമെത്തിക്കാനുള്ള […]
Read more

നൂറുകോടി കോഴയില്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, അന്വേഷണം ആവശ്യപ്പെടുമെന്ന് തോമസ് കെ തോമസ്

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ കൂറുമാറ്റാന്‍ മുന്നണിയിലെ തന്നെ എംഎല്‍എയായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അന്വേഷണം നടന്നാല്‍ കേന്ദ്രഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടുമോ എന്നതാണ് സര്‍ക്കാരിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. പരാതി നല്‍കുന്നതില്‍ തന്റെ ഭാഗത്ത് കാലതാമസം […]
Read more

മദ്യനയ അഴിമതിക്കേസ്;കെജരിവാളിന് ജാമ്യമില്ല

മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല.ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.ഇഡി സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Read more

കരുവന്നൂര്‍ കേസ്;എം എം വര്‍ഗീസിനോട് ഇന്ന് ഹാജാരാകാന്‍ ഇ ഡി നിര്‍ദേശം

കൊച്ചി:കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു.ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.ഇന്നലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും എം എം വര്‍ഗീസ് എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹാജരാകാനാകില്ലെന്ന് വര്‍ഗ്ഗീസ് ഇഡിയെ അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.ബാങ്കിലെ സിപിഐഎം അക്കൗണ്ടിന്റെ വിവരങ്ങള്‍ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം […]
Read more

മാസപ്പടി വിവാദം:ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി

കൊച്ചി:മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍.ഉച്ചയ്ക്ക് ഒന്നരയോടെയാണ് എന്‍ഫോഴ്സ്മെന്റ് സംഘം കര്‍ത്തയുടെ വീട്ടിലെത്തിയത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ ശശിധരന്‍ കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് ശശിധരന്‍ കര്‍ത്ത ഹാജരാകാതിരുന്നത്. കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി നേരത്തെ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു. ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം […]
Read more

മാസപ്പടി വിവാദം;രേഖകള്‍ ഇഡിക്ക് കൈമാറാതെ സിഎംആര്‍എല്‍

കൊച്ചി:മാസപ്പടി കേസില്‍ രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആര്‍എല്‍.വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാകില്ലെന്നാണ് സിഎംആര്‍എല്‍ ഇഡിയെ അറിയിച്ചിരിക്കുന്നത്.രേഖകള്‍ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നാണ് വാദം.സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാറുകളുമാണ് ഇഡി ആവശ്യപ്പെട്ടത്.ആവശ്യപ്പെട്ട രേഖകള്‍ ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് നടപടികളുടെ ഭാഗമായതാണെന്ന് സിഎംആര്‍എല്‍ അറിയിച്ചു.സെറ്റില്‍മെന്റ് കമ്മിഷന്റെ നടപടികള്‍ തീര്‍പ്പാക്കിയതാണെന്നും മറ്റൊരു ഏജന്‍സികള്‍ക്കും പുനഃപരിശോധിക്കാനാകില്ലെന്നും സിഎംആര്‍എല്‍ മറുപടി നല്‍കി.ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ നീക്കം. മാസപ്പടി കേസില്‍ കൂടുതല്‍ സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.സിഎംആര്‍എല്‍ […]
Read more
Advertisement
WhiteswanTV Footer