Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: enforcement directorate

ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

മുംബൈ: ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെ 1xBet എന്ന വാതുവെപ്പ് പ്ലാറ്റ്ഫോമിന് പ്രചാരണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി ധവാന് സമന്‍സ് അയച്ചത്. 1xBet എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട ഈ അന്വേഷണത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
Read more

ഇ ഡിക്ക് മുന്നിൽ ഹാജരായി മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന

നിയമവിരുദ്ധ ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് റെയ്ന ചോദ്യം ചെയ്യലിനായി ഹാജരായത്. 1xBet എന്ന ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ താരത്തെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇ.ഡി യുടെ ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PLMA) പ്രകാരം റെയ്നയുടെ മൊഴി രേഖപ്പെടുത്തും. നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളുമായി […]
Read more

ഹരിയാനയിലെ ഭൂമിയിടപാട് കേസ്: റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട ഈ കേസിൽ വാദ്ര ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകുമെന്നാണ് സൂചന. നേരത്തെ ജൂണ്‍ പത്തിന് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി മാറ്റി നല്‍കാന്‍ റോബര്‍ട്ട് വാദ്ര ആവശ്യപ്പെടുകയായിരുന്നു. യുപിഎ ഭരണകാലത്ത് വാദ്രയ്ക്ക് സഞ്ജയ് ഭണ്ഡാരിയുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്നും ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നുമാണ് […]
Read more

ഇഡി കൈക്കൂലിക്കേസില്‍ ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മറുപടി നല്‍കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മറുപടിക്കായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചത്.മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനാവശ്യമായി സമയം നീട്ടിചോദിക്കുന്നത് എന്തിനെന്നാണ് ഹൈക്കോടതി ചോദിച്ചത്. എന്നാല്‍ ഇതിന് ര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും ഹര്‍ജി […]
Read more

മുഡ ഭൂമി അഴിമതിക്കേസ്: 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് ഇ ഡിയുടെ നടപടി. മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി അനധികൃതമായി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടു കെട്ടിയിരുന്നു. കേസിൽ ഇതുവരെ 400 കോടി രൂപയുടെ വസ്തു വകകളാണ് […]
Read more

ഇ ഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കോഴക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കോഴക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ രണ്ടും മൂന്നും നാലും പ്രതികള്‍ക്കാണ് ജാമ്യം. പ്രതികളായ വില്‍സണ്‍,മുകേഷ് മുരളി, രഞ്ജിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യം അനുവദിച്ചത്. അടുത്ത ഏഴ് ദിവസം ദിവസവും മൂവരും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം. കേസ് അന്വേഷണ സംഘവുമായി സഹകരിക്കണം. കസ്റ്റഡി നീട്ടി നല്‍കണമെന്ന് അന്വേഷണത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇ ഡി കേസ് ഒതുക്കാന്‍ […]
Read more

നാഷണൽ ഹെറാൾഡ് കേസ്: സോണിയയും രാഹുലും 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇവർ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി റൗസ് അവന്യൂ കോടതിയില്‍ വാദം കേൾക്കുന്നതിനിടെയായിരുന്നു ഇഡിയുടെ പരാമർശം. പട്ടികയിൽ ഉൾപ്പെടുത്തിയ കുറ്റകൃത്യത്തിൽനിന്ന് നേടിയ സ്വത്തുക്കൾ മാത്രമല്ല, ഈ വരുമാനവുമായി ബന്ധമുള്ള മറ്റു കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച പണവും ഇതിൽ ഉൾപ്പെടുമെന്ന് അഡീഷണൽ […]
Read more

ED ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസ്; മുംബൈയിലെ കമ്പനി കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കൈക്കൂലി കേസില്‍ മുംബൈയിലെ കമ്പനി കേന്ദ്രീകരിച്ചും അന്വേഷണം. ബൊഹ്‌റ കമ്മോഡിറ്റീസ് ആന്‍ഡ് ടൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പങ്കാളിത്തമാണ് പരിശോധിക്കുന്നത്. പരാതിക്കാരനോട് കൈക്കൂലി പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലായിരുന്നു. അതേസമയം ഇഡിക്കെതിരായ അഴിമതി കേസില്‍ നടപടികള്‍ ഊര്‍ജിതമാക്കി വിജിലന്‍സ്. അനീഷ് ബാബു നല്‍കിയ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു. കുറ്റാരോപിതന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്കൗണ്ടില്‍ വന്ന പണത്തിന്റെ സ്രോതസ്സുകള്‍ ആവശ്യപ്പെട്ടേക്കും. വിജിലന്‍സിന്റെ […]
Read more

തമിഴ്‌നാട്ടിൽ സർക്കാർ മദ്യവിതരണ കമ്പനിയായ ടാസ്മാകിൽ ഇഡി റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിൽ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനായ ടാസ്മാകിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്ഡ്. 1,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. സർക്കാർ മദ്യ വിതരണ കമ്പനിയാണ് ടാസ്മാക്ക്.1988 ലെ അഴിമതി നിരോധന നിയമപ്രകാരം ഫയൽ ചെയ്ത നിരവധി എഫ്‌ഐആറുകളെ തുടർന്നാണ് ഇപ്പോൾ റെയ്ഡ് നടത്തിയത്. ടാസ്മാക്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ഉൾപ്പെടെ 12 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. റീട്ടെയിൽ കടകളിൽ നിന്നും ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും മുതിർന്ന ടാസ്മാക് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് അന്വേഷണം […]
Read more

കഴിഞ്ഞവർഷം ഇഡി കണ്ടുകെട്ടിയത് 30,000 കോടിയുടെ സ്വത്തുക്കൾ

കൊച്ചി: കള്ളപ്പണക്കേസുകളിൽ ഇഡി രണ്ടുപതിറ്റാണ്ടിനിടെ കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ. കൂടാതെ രാജ്യത്തെ വിവിധ കോടതികളിലായി 1739 കുറ്റപത്രങ്ങളും സമർപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ഇ ഡി കേസുകളുടെ എണ്ണം വർധിച്ചു. ഇ ഡിയുടെ വാർഷിക റിപ്പോർട്ട് അവലോകനത്തിൽ കഴിഞ്ഞവർഷം മാത്രം 30,000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി പരാമർശിക്കുന്നുണ്ട്. കണ്ടുകെട്ടലുകളിൽ ഒരുവർഷത്തിനിടെ 141 ശതമാനത്തിന്റെ വർധനയുണ്ടായി. അതേസമയം, അറസ്റ്റുകളിൽ 21 ശതമാനത്തിന്റെ കുറവുണ്ടായി. 2024-25 സാമ്പത്തികവർഷം 30 കേസിലായി കണ്ടുകെട്ടിയ 15,261 കോടി […]
Read more
Advertisement
WhiteswanTV Footer