Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഡ ഭൂമി അഴിമതിക്കേസ്: 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് ഇ ഡിയുടെ നടപടി. മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി അനധികൃതമായി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടു കെട്ടിയിരുന്നു. കേസിൽ ഇതുവരെ 400 കോടി രൂപയുടെ വസ്തു വകകളാണ് ഇഡി കണ്ടുകെട്ടിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്. എന്നാല്‍ തന്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു.

Content: Muda land scam case: ED seizes 92 properties worth Rs 100 crore

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix