Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bengaluru

ബെംഗളൂരുവിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ കുട്ടികൾ ദാവൻഗെരെയിലുള്ള ശ്രുതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. സംഭവസമയത്ത് രാഘവേന്ദ്രയും ശ്രുതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ […]
Read more

5 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് സ്ത്രീകൾ

ബെംഗളൂരു: കർണാടകയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം. സാഹിൽ എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. ചെരിപ്പും ബെൽറ്റും ഉപയോഗിച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഞ്ചുവയസുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സാഹിലിനെതിരായ പരാതി. ഇതിനിടെ പരിക്കേറ്റ പെൺകുട്ടിയെ തുംകുരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സാഹിലിനെ പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് […]
Read more

വാൽമീകി അഴിമതി കേസ്; കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു

ബെംഗളൂരു: വാൽമീകി കോർപ്പറേഷൻ അഴിമതി കേസിൽ ആരോപണവിധേയനായ കർണാടക സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. ഇഡി കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നാഗേന്ദ്രയുടെ രാജി. കേസിൽ വീണ്ടും മന്ത്രിയായി നാഗേന്ദ്രയെ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ നാഗേന്ദ്രയ്ക്കെതിരെ സിബിഐയും നടപടികൾ ശക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഗവർണറെ സമീപിച്ചിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് നാഗേന്ദ്ര രാജിവച്ചത്. 2024 ജൂണിൽ വാൽമീകി കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടർന്ന് നാഗേന്ദ്ര മന്ത്രിസ്ഥാനം […]
Read more

ബെംഗളൂരുവിൽ മകനും ഭർത്താവും മരിച്ച നിലയിൽ; ഭാര്യ പിടിയിൽ

ബെംഗളൂരു: കുടുംബവഴക്കിനിടെ ഭർത്താവിനെയും പിഞ്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗട്ടേ ഭാസവേശ്വർ നഗറിൽ താമസിച്ചിരുന്ന ഹരിണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരിണി പിന്നീട് കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് 34കാരനായ അഭിനന്ദനെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം പൊലീസിനുണ്ടായത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് ഹരിണിയും അഭിനന്ദനും […]
Read more

താനൂർ സ്വദേശിയെ കാണാതായ സംഭവം; നിർണായക ദൃശ്യങ്ങൾ പൊലീസിന്

മലപ്പുറം: താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇംതിയാസ് ബാംഗ്ലൂരിലെ സാറ്റലൈറ്റ് പ്രദേശത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലെ പാർക്കും സാറ്റലൈറ്റ് ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഏഴിനാണ് ഇംതിയാസിനെ കാണാതായത്. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ഇംതിയാസ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിലെത്തിയതിന് പിന്നാലെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഇംതിയാസിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ കുടുംബം പൊലീസിൽ പരാതി […]
Read more

ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി; സന്ദേശം അയച്ചയാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് ഒരു ഇലക്ട്രോണിക് ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് പ്രതിയെ ഗാസിയാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേക്ക് ഇന്നും ഇന്നലെയും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഐഎസ്ആർഒ […]
Read more

ബെംഗളൂരുവിൽ ക്വാറി ദുരന്തം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു ദക്ഷിണ താലൂക്കിൽ ഉണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ ക്വാറിയിലാണ് ഇന്ന് രാവിലെ ദുരന്തം ഉണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ കൂറ്റൻ പാറകളും മണ്ണും അപ്രതീക്ഷിതമായി താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് താവരെക്കരെ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ […]
Read more

ഡേകെയറിൽ ക്രൂരത; അഞ്ച് ജീവനക്കാരികൾക്കെതിരെ കേസ്

ബെംഗളുരു: നഗരത്തിലെ ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയറിൽ കുഞ്ഞുങ്ങൾ നേരിട്ടത് ക്രൂരമായ പീഡനം. സംഭവത്തിൽ ഡേ കെയറിലെ അഞ്ച് ജീവനക്കാരികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബ്രൂക്ക്ഫീൽഡ് പ്രദേശത്താണ് സംഭവം നടന്നത്. ഐടി കമ്പനിയിലെ ജീവനക്കാർ ജോലി സമയത്ത് അവരുടെ രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ ഈ ഡേ കെയറിലാണ് ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡേ കെയറിലെ ദൃശ്യങ്ങൾ വാട്‌സ്ആപ്പിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ട് […]
Read more

കർണ്ണാടകയിൽ ട്വിസ്റ്റ്; പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ നിർണായക രാഷ്ട്രീയ മാറ്റം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് ബിജെപി എംഎൽഎമാർ തങ്ങളുടെ പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി കൂടുതൽ ശക്തമായി. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന അഞ്ച് സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കാനുള്ള വോട്ടുകൾ ലഭിച്ചതായാണ് കണക്കുകൂട്ടൽ. ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, ഇതിൽ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. ഒരു […]
Read more

ബെംഗളൂരുവിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവതിയെ ബംഗളുരുവിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ (34)യാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ലിപിൻലാൽ ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് രാമമൂർത്തിനഗറിലെ വീട്ടിലെ ശുചിമുറിയിൽ ശ്രീഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix