Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bengaluru

കർണാടകത്തിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യ ഈയാഴ്ച രാജി നൽകും

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈയാഴ്ച രാജി സമർപ്പിക്കുമെന്നും തുടർന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനോടൊപ്പം, സതീശ് ജർക്കിഹോളിയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, സിദ്ധരാമയ്യയുടെ മകൻ മന്ത്രിസഭയിൽ ഇടംനേടാനും സാധ്യതയുണ്ടെന്നാണ് സൂചന. പുതിയ മന്ത്രിസഭയിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ […]
Read more

ബെംഗളുരുവില്‍ റണ്‍വേയില്‍ നീങ്ങിയ വിമാനത്തില്‍ പുക; യാത്രക്കാര്‍ സുരക്ഷിതര്‍

ബെംഗളുരു: കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൺവേയിൽ നീങ്ങിയിരുന്ന ഇന്‍ഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ചെന്നൈയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ 6017 വിമാനത്തിലാണ് സംഭവം ഉണ്ടായത്. റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സുരക്ഷാ നടപടികൾ സ്വീകരിച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്കിറക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവള ടെർമിനലിലേക്ക് […]
Read more

കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച

ബെംഗളൂരു: കർണാടക കോൺഗ്രസിലെ നേതൃതർക്കം പരിഹരിക്കാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ദിരാഭവനിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടാകുമോ എന്നതാണ് പ്രധാന ആകാംക്ഷ. പാർട്ടിക്കുള്ളിൽ വിവിധ ഫോർമുലകൾ മുന്നോട്ടുവെക്കപ്പെടുന്നതായാണ് വിവരം. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്കോ രാജ്യസഭയിലേക്കോ മാറ്റാൻ സാധ്യതയുണ്ട്. മറ്റൊരു സാധ്യതയായി സിദ്ധരാമയ്യ തുടരുമെന്നതോടൊപ്പം […]
Read more

പ്രധാനമന്ത്രിയുടെ ബെം​ഗളൂരു സന്ദർശന വേളയിലെ സുരക്ഷാ വീഴ്ച; പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് ആറു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിയുടെ സഞ്ചാരപാതയ്ക്ക് സമീപത്ത് നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവമാണ് നടപടി വരാൻ കാരണം. കർണാടക പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ചു. ബെംഗളൂരു സൗത്ത് പൊലീസ് സൂപ്രണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പ്രധാന പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് […]
Read more

വ്യാജ ഉത്തരവ് സമർപ്പിച്ച് ജയിൽമോചിതനായി; പ്രതിക്കെതിരെ കേസ്

ബെംഗളുരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഉപയോഗിച്ച് ജീവപര്യന്തം തടവ് ശിക്ഷയിൽ നിന്ന് പുറത്തിറങ്ങിയ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് സംഭവം. ശങ്കർ അറുമുഖം എന്ന പ്രതിയാണ് വ്യാജ രേഖ ഉപയോഗിച്ച് ജയിൽ മോചിതനായത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഇയാൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 2018-ൽ സുപ്രീംകോടതിയുടെ ഉത്തരവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന കത്ത് ജയിലധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് ഇയാളെ മോചിപ്പിച്ചത്. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ അതേ മാസം […]
Read more

മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി

ബെംഗളൂരു: പുതിയതായി രൂപപ്പെട്ട കോക്രോച്ച് ജനതാ പാർട്ടി ഞായറാഴ്ച ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ കർണാടക പൊലീസ് ഇതിനായി അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചു. ഹൈക്കോടതി നിർദേശങ്ങൾ അനുസരിച്ച് നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രചാരണം വ്യാപിപ്പിക്കരുതെന്നും അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി രാജിവെക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. സിജെപി സോഷ്യൽ മീഡിയ ക്യാമ്പയിനും ഓൺലൈൻ ഒപ്പ് ശേഖരണവും […]
Read more

ആദിത്യന്റെ മരണം; ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം

ബെംഗളൂരു: ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ മലയാളി നേഴ്സിംഗ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തതും, സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ, ആദിത്യന്റെ മരണത്തിൽ അധ്യാപകന് പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി. ഒറ്റപ്പെടൽ […]
Read more

ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം

ബെംഗളൂരു: ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്തയെയാണ് മരണപ്പെട്ടത്. 34 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് പൂജ ദത്ത. യുവതിയുടെ ഫ്‌ളാറ്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽക്കാർക്ക് സംശയമുണ്ടായത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോളാണ് യുവതിയെ കണ്ടെത്തിയത്. നഗ്നമായനിലയിലായിരുന്നു മൃതദേഹം. മുറിക്കുള്ളിൽ കടലാസുകൾ കീറിപ്പറിഞ്ഞനിലയിൽ കിടന്നിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടശേഷം യുവതി ജീവനൊടുക്കിയതാകുമെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ […]
Read more

ബംഗളുരുവിൽ മലയാളി വിദ്യാർത്ഥികളെ മർദിച്ച് കവർച്ച നടത്തി; ആറ് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന കേസിൽ ആറുപേർ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായവർ. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളോടൊപ്പം പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിയാണ് അക്രമികളെ വിളിച്ചു വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മലയാളി വിദ്യാർത്ഥികളും സഹപാഠിയായ അഭിനേഷും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിനും മോഷണത്തിനും വഴിവച്ചത്. തർക്കത്തിന് പിന്നാലെ അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി. തുടർന്ന് അഞ്ചംഗ സംഘം വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറി ആക്രമണം […]
Read more

ദുരഭിമാന കൊലപാതകത്തിന് ഇരയാകും;അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കോടതിയിൽ

ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയന്ന് അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കർണാടക ഹൈക്കോടതിയിൽ. കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അച്ഛന്‍ അുവദിക്കുന്നില്ലെന്നും, താൽപര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുവെന്നാണ് കാജലിന്ർറെ വാദം. ആവശ്യം പരിഗണിച്ച കർണാടക ഹൈക്കോടതി വൈറ്റ്ഫീൽഡ് പൊലീസിൽ യുവതിക്ക് സംരക്ഷണം നൽകാൻ നിർദേശം നല്‍കി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix