Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കർണാടകത്തിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യ ഈയാഴ്ച രാജി നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈയാഴ്ച രാജി സമർപ്പിക്കുമെന്നും തുടർന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനോടൊപ്പം, സതീശ് ജർക്കിഹോളിയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, സിദ്ധരാമയ്യയുടെ മകൻ മന്ത്രിസഭയിൽ ഇടംനേടാനും സാധ്യതയുണ്ടെന്നാണ് സൂചന. പുതിയ മന്ത്രിസഭയിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. കർണാടക കോൺഗ്രസിലെ ആഭ്യന്തര ചർച്ചകൾ തുടരുകയാണെന്നാണ് വിവരം.

Recent News

Advertisement
WhiteswanTV Footer