Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: DK Shivakumar

കർണ്ണാടകയിൽ ട്വിസ്റ്റ്; പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ നിർണായക രാഷ്ട്രീയ മാറ്റം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് ബിജെപി എംഎൽഎമാർ തങ്ങളുടെ പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി കൂടുതൽ ശക്തമായി. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന അഞ്ച് സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കാനുള്ള വോട്ടുകൾ ലഭിച്ചതായാണ് കണക്കുകൂട്ടൽ. ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, ഇതിൽ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. ഒരു […]
Read more

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍

ബെംഗളൂരു: കേരളത്തിലടക്കം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനഗോലുവിനെ കാബിനറ്റ് റാങ്ക് മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍. ഇക്കാര്യം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രി പുറത്തിറക്കി. മുൻപ് സിദ്ധരാമയ്യയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ച കനഗോലു, 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വലിയ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു. മക്കിൻസി ആഗോള കൺസൾട്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്ത അനുഭവം ഉളള കനഗോലു, പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസൻസ് ഫോർ അക്കൗണ്ടഡബിൾ ഗവേണൻസ് ടീമിലെ അംഗമായാണ് രാഷ്ട്രീയ […]
Read more

കർണാടകത്തിൽ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും

ബെംഗളൂരു: കർണാടകത്തിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉണ്ടായ അതൃപ്തിയെ തുടർന്ന് മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി രാജി സമർപ്പിച്ചതോടെ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഡി. കെ. ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡും ശ്രമം തുടരുകയാണ്. ബെംഗളൂരു നഗര വികസന വകുപ്പ് തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റൊരു പ്രധാന വകുപ്പ് അനുവദിക്കുകയോ ചെയ്യാമെന്ന സാധ്യതകളാണ് പരിഗണനയിൽ. വിഷയത്തിൽ ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചാൽ പരിഹാരം കണ്ടെത്താനാകുമെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു. ഇതിനിടെ, മുഖ്യമന്ത്രി നടത്തിയ ചില അഡ്മിനിസ്ട്രേറ്റീവ് മാറ്റങ്ങളിൽ അസംതൃപ്തി […]
Read more

‘വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര’; പ്രഖ്യാപനങ്ങളുമായി ഡി കെ സർക്കാർ

ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ രംഗത്ത്. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം, 10,000 യുവ ക്ലബുകൾക്ക് മൊത്തം 10 ലക്ഷം രൂപ ഗ്രാന്റ് എന്നിവ പ്രധാന പ്രഖ്യാപനങ്ങളാണ്. യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കാനും തീരുമാനം സ്വീകരിച്ചിട്ടുണ്ട്. ബെംഗളുരു റോഡ് വികസനത്തിന് 2,000 കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ കർഷകർക്ക് […]
Read more

ഡികെ ഇനി ഇന്ത്യയിലെ സമ്പന്നനായ മുഖ്യമന്ത്രി; ആസ്തി കേട്ട് ഞെട്ടരുത്

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേറ്റതോടെ ഒരു ഇന്ത്യയിലെ ഏറ്റവും ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന പദവിയും സ്വന്തമാക്കിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയാണ് ധനികരുടെ കാര്യത്തിൽ ഡികെ മറികടന്നത്. ശിവകുമാറിന്റെ ആസ്തി 1,413 കോടി രൂപയാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി കശ്മീർ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ളയാണ്. ആസ്തി 55 ലക്ഷമാണ്. ചന്ദ്രബാബു നായിഡുവിന്റെ ആസ്തി 931 കോടിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ ആസ്തി 648 കോടി […]
Read more

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് അദ്ദേഹം സത്യവാചകം ചെലുത്തിക്കൊടുത്തു. ശിവകുമാറിനൊപ്പം മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാർ കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ മുൻനിര നേതാവും നേതൃപ്രകടനത്തിൽ ശ്രദ്ധേയനായ വൊക്കലിംഗ വിഭാഗത്തിലെ നേതാവുമാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുണ്ടായ സംഘർഷത്തിനുശേഷം സിദ്ധരാമയ്യ രാജി സമർപ്പിക്കുകയും, കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിൽ ഇടപെടുകയും ചെയ്തു. തുടർന്ന് നടന്ന സിഎൽപി യോഗത്തിൽ ശിവകുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ നിർദേശം […]
Read more

ഡികെയുടെ സത്യപ്രതിജ്ഞ വൈകീട്ട് 4-ന്; ജി. പരമേശ്വര ഉപമുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയുടെ 18-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളൂരുവിലെ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം 14 മന്ത്രിമാരും സത്യവാചകം ചൊല്ലും. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഡി.കെ. ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചു. സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുമ്പോൾ മുതിർന്ന നേതാക്കളുടെ അനുഭവവും മാർഗനിർദേശവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുതിയ മന്ത്രിസഭയുടെ ഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് മന്ത്രിമാരുടെ സാധ്യതാപട്ടിക പുറത്തുവന്നത്. ഡൽഹിയിലെ കോൺഗ്രസ് ഹൈക്കമാൻഡാണ് […]
Read more

അധികാരമേൽക്കും മുന്നേ ഡികെ ശിവകുമാറിനെ ഫോണിൽ വിളിച്ച് സോണിയ ഗാന്ധി

ബെംഗളൂരു: കർണാടകയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിനെ നേരിട്ട് ഫോണിൽ വിളിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിയിലും മുന്നണിയിലും ഐക്യവും ഒത്തൊരുമയും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണയും സോണിയ ഗാന്ധി ഉറപ്പുനൽകി. ഇതിനു പിന്നാലെ ഡി കെ ശിവകുമാർ സോണിയ ഗാന്ധിയോട് നന്ദി രേഖപ്പെടുത്തി. കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ചടങ്ങിൽ 11 മന്ത്രിമാർ ചുമതലയേൽക്കും. മന്ത്രിസഭയിൽ […]
Read more

ഡികെ ശിവകുമാർ നാളെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അദ്ദേഹത്തോടൊപ്പം 11 മന്ത്രിമാരും നാളെ തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ മന്ത്രിസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇടംനേടുമെന്നാണ് സൂചന. രണ്ട് മലയാളി നേതാക്കൾക്കും മന്ത്രിസ്ഥാനം ഉറപ്പായതായി റിപ്പോർട്ടുകൾ പറയുന്നു. കെ ജെ ജോർജും യു ടി ഖാദറും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര, […]
Read more

ഡി കെ ശിവകുമാര്‍ ജൂണ്‍ 3ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രി ആയി ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളും മന്ത്രിസഭാ അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കും. ഹൈക്കമാന്റിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രിയുടെ സ്ഥാനത്ത് നിന്ന് രാജിവച്ചതിനു ശേഷം 64 കാരനായ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധരാമയ്യ രാജിവച്ചതിന് പിന്നാലെ അദ്ദേഹം തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള സന്ദേശവും, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചിരുന്നു. […]
Read more
Advertisement
WhiteswanTV Footer