Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിഎംആർഎൽ– എക്സാലോജിക് കേസ്; വീണ്ടും ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വീണ്ടും ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, ഹസൻ, വാരിസ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി.

ഈ മാസം അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പുതിയ ചോദ്യം ചെയ്യൽ.

ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത് വിജിലൻസ് കേസിലെ നടപടികൾ മാത്രമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇഡിയുടെ അന്വേഷണം തുടരുന്നതിന് തടസ്സമില്ലെന്നാണ് ഏജൻഡിയുടെ നിലപാട്. കേസിൽ ആദ്യഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. പുതിയ ചോദ്യം ചെയ്യലോടെ കേസിലെ അന്വേഷണം കൂടുതൽ സജീവമാകുമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix