Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EDInvestigation

സിഎംആർഎൽ– എക്സാലോജിക് കേസ്; വീണ്ടും ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വീണ്ടും ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, ഹസൻ, വാരിസ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. ഈ മാസം അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പുതിയ ചോദ്യം ചെയ്യൽ. ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത് വിജിലൻസ് കേസിലെ നടപടികൾ മാത്രമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. […]
Read more

സിഎംആർഎൽ–എക്സാലോജിക് കേസ്; പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുടെ അപ്പീലുകളും കോടതിയുടെ പരിഗണനയ്ക്ക് വരും. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് അപ്പീലുകൾ വീണ്ടും പരിഗണിക്കുന്നത്. അപ്പീലുകളിൽ സംസ്ഥാന വിജിലൻസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിലപാട് കോടതി തേടിയേക്കും. സിംഗിൾ ബെഞ്ചിൽ ഹർജി നൽകിയ കെ.എം. ഷാജഹാനോടും മറുപടി ആവശ്യപ്പെട്ടേക്കും. അപ്പീലുകൾ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന സുപ്രീം […]
Read more

ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യവും കോടതി അംഗീകരിച്ചു; CMRL കസിലെ സുപ്രീം കോടതി ഉത്തരവില്‍ M V ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കേസാണിതെന്ന പാർട്ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് വിധിയെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സിപിഐഎം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയിൽനിന്ന് ആവേശകരമായ വിധിയാണ് ഉണ്ടായതെന്നും ഗോവിന്ദൻ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകേണ്ടതായിരുന്നുവെന്നും എന്തുകൊണ്ടാണ് അപ്പീൽ നൽകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് […]
Read more

സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയൻ്റെ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും. കേസ് പരിഗണിക്കുന്നതിനായി ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട അപ്പീലുകളും ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ച പിണറായി വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികളെയും അപ്പീൽ പരിഗണിക്കാനുള്ള […]
Read more

‘സര്‍ക്കാര്‍ സ്വീകരിച്ചത് പക്വമായ നിലപാട്, ഒരു തിരിച്ചടിയും ഇല്ല’; മാത്യു കുഴല്‍നാടനെ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികളുമായി മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു നിയമോപദേശം. അതനുസരിച്ചാണ് സർക്കാർ നടപടികൾ സ്വീകരിച്ചത്. എന്നാൽ, സിംഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതിന് പിന്നാലെ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയെന്നും ചെന്നിത്തല പറഞ്ഞു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം തുടരുകയാണ്. സർക്കാർ നിയമപരമായ നടപടിക്രമങ്ങൾ […]
Read more

CMRL- എക്സാലോജിക് കേസ്; ‘ഇ ഡിയുടേത് വേട്ടയാടൽ, നിയമപരമായും രാഷ്ട്രീയമായും നേരിടും’; സിപിഐഎം

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഐഎം. ഇഡി നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിച്ച നേതാക്കൾ, ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കി. സിപിഐഎം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, ജോൺ ബ്രിട്ടാസ് എംപി, എ.എ. റഹീം എംപി എന്നിവരാണ് ഇഡിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇഡിയുടേതെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഷോൺ […]
Read more

ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ല; ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും റിയാസ് പറഞ്ഞു. തുടർനടപടികൾ നിയമവിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ ശക്തമായി എതിർത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുൻപന്തിയിൽ നിന്ന […]
Read more

ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുന്നു: വി ശിവൻകുട്ടി

തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി. ഇഡി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് ശിവൻകുട്ടിയുടെ നിലപാട്. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളക്കേസിൽ കുടുക്കാനും തെറ്റായ പ്രചാരണം നടത്താനുമുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ശിവൻകുട്ടി പറഞ്ഞു. ഇഡിയുടെ നടപടികളിലെ പോരായ്മകൾ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിപിഎമ്മിലെ സംഘടനാ വിഷയങ്ങളിലും ശിവൻകുട്ടി പ്രതികരിച്ചു. പാർട്ടിയുടെ നയം ജനറൽ സെക്രട്ടറിയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ […]
Read more

സിഎംആര്‍എല്‍-എക്സാലോജിക്ക് കേസ്; ഇഡി ശുപാര്‍ശയില്‍ നിയമോപദേശം തേടിയ ശേഷം നടപടി: സണ്ണി ജോസഫ്

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ ധൃതിപിടിച്ച് നടപടി സ്വീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ–എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഇഡി ശുപാർശയിലും തിടുക്കത്തിൽ നടപടി സ്വീകരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തിലെ നിയമവശങ്ങൾ വിശദമായി പരിശോധിക്കും. നിയമനടപടി സ്വീകരിക്കണമെന്ന കെപിസിസിയുടെ അഭിപ്രായവും യോഗത്തിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സിപിഐഎം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് […]
Read more

റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; വിമർശനവുമായി റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻതുക കൈമാറിയതായി പറയാൻ ആവശ്യപ്പെട്ടെന്നും ഹസ്സൻ വാരിസ് ആരോപിച്ചു. ഓഗസ്റ്റ് 18ന് നൽകിയ മൊഴി സമ്മർദ്ദത്തെ തുടർന്നുള്ളതാണെന്നും മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വാങ്ങിയതാണെന്നും ഹസ്സൻ വാരിസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സത്യവാങ്മൂലം സമർപ്പിച്ചത്. അതേസമയം, ഹസ്സൻ വാരിസിന്റെ ആരോപണങ്ങൾക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix