Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുന്നു: വി ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി. ഇഡി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് ശിവൻകുട്ടിയുടെ നിലപാട്. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

കള്ളക്കേസിൽ കുടുക്കാനും തെറ്റായ പ്രചാരണം നടത്താനുമുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ശിവൻകുട്ടി പറഞ്ഞു. ഇഡിയുടെ നടപടികളിലെ പോരായ്മകൾ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിപിഎമ്മിലെ സംഘടനാ വിഷയങ്ങളിലും ശിവൻകുട്ടി പ്രതികരിച്ചു. പാർട്ടിയുടെ നയം ജനറൽ സെക്രട്ടറിയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും വിശദമായി പരിശോധിക്കുന്ന രീതിയാണ് പാർട്ടിയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

തോൽവിയുടെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും ഉണ്ടായ തെറ്റിദ്ധാരണകൾ മാറ്റി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും ശിവൻകുട്ടി പറഞ്ഞു. പാർട്ടിക്ക് മുന്നിൽ വലിയ ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix