റിയാദ്: പുണ്യനഗരമായ മക്കയിലെ കഅ്കിയ്യ പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഞായറാഴ്ചയാണ് സംഭവം. വിവരമറിഞ്ഞ് മക്കയിലെ സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദ്രുതഗതിയിൽ തീയണച്ച സേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.














