Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജയ്‌യുടെ പരിപാടിയിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരിക്ക് നേരെ പീഡനശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ പരിപാടിയിൽ സുരക്ഷാ ഡ്യൂട്ടിക്കായി പോയ വനിതാ ഹെഡ് കോൺസ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ സബ് ഇൻസ്പെക്ടർ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പുതുക്കോട്ടയിൽ നടന്ന വിജയ്‌യുടെ ചടങ്ങിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളാണ് പരാതി നൽകിയത്. തിരുനെൽവേലിയിൽനിന്ന് 20 പൊലീസുകാരാണ് ചടങ്ങിൽ സുരക്ഷാ ഡ്യൂട്ടിക്കായി പോയിരുന്നത്. രാത്രി വാനിൽ തിരികെ മടങ്ങുന്നതിനിടെ സബ് ഇൻസ്പെക്ടർ കുമാർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതി. ഇതോടെ ഇയാളെ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.

തിരുനെൽവേലിയിൽ തിരിച്ചെത്തിയതിന് പിന്നാലെ വനിതാ ഹെഡ് കോൺസ്റ്റബിൾ പാളയങ്കോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് ഇൻസ്പെക്ടർ കുമാറിനെ അറസ്റ്റ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix