Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഭിറാം കൊലപാതകം; മൃതദേഹം മാറ്റാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. എന്നാൽ പ്രദേശത്ത് കനത്ത മഴ പെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. മൃതദേഹം പൊതിയുന്നതിനായി ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങിയ ഒന്നാം പ്രതിയായ 17കാരനെ കടയുടമ തിരിച്ചറിഞ്ഞിട്ടുണ്ട്.

അഭിറാമിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിൽ രണ്ടാം പ്രതിയായ ഉമറിന് നിർണായക പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷണക്കേസുകളിൽ നേരത്തെയും പ്രതിയായിട്ടുള്ള 22കാരനായ ഉമറിന്റെ സഹായിയായിരുന്നു ഒന്നാം പ്രതിയായ 17കാരൻ. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഉമർ പലപ്പോഴും മോഷണം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകൻ ഉമറാണെന്ന് ഇയാളുടെ പെൺസുഹൃത്ത് ഐശ്വര്യയും മൊഴി നൽകിയിരുന്നു. ഐശ്വര്യയുടെ മൊഴിയിൽ നിന്നാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാങ്ങപ്പാറയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാനായിരുന്നില്ല പ്രതികളുടെ ആദ്യപദ്ധതി. മൃതദേഹം ചാക്കിലാക്കുന്നതിനിടെ പ്രദേശത്ത് ശക്തമായ മഴ പെയ്തതോടെ തുടർനീക്കങ്ങൾ ഉപേക്ഷിക്കേണ്ടിവന്നെന്നാണ് ഐശ്വര്യ പൊലീസിന് നൽകിയ മൊഴി. ഇതോടെയാണ് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ വേഗത്തിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്.

വീട്ടിൽ തിരിച്ചെത്തിയ ഉമർ ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യയുമായി ആശയവിനിമയം നടത്തിയിരുന്നു. ഒന്നാം പ്രതിയായ 17കാരനാണ് അഭിറാമിനെ കൊലപ്പെടുത്തിയതെന്നും അവൻ അനുഭവിക്കട്ടെയെന്നും ഉമർ സന്ദേശമയച്ചിരുന്നു. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് വരുത്തിത്തീർക്കാനാണ് ഉമർ ഇത്തരമൊരു സന്ദേശം അയച്ചതെന്നാണ് പൊലീസിന്റെ സംശയം. ഫോൺ വീട്ടിൽ വെച്ചിട്ടാണ് ഇയാൾ പുറത്തുപോയതെന്നും അതുവഴി ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാമെന്നും ഉമർ കണക്കുകൂട്ടിയിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിലെ അവസാന ചാറ്റുകളെല്ലാം ഉമർ നീക്കം ചെയ്തിരുന്നു. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോകളും ഐശ്വര്യ നീക്കം ചെയ്തു. അതേസമയം, അഭിറാമിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടരുകയാണ്.

തിങ്കളാഴ്ചയാണ് ശ്രീകാര്യത്തെ ക്രൂരകൊലപാതകം പുറത്തറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ വഴിയരികിൽ ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതൽ അഭിറാമിനെ കാണാതായിരുന്നു. തുടർന്ന് കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചാക്കിൽ കെട്ടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix