മൗവ്വലിൽ ലോറിയിൽ തീപിടിച്ചു; മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു
കാസർകോട്: മൗവ്വലിൽ വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്‌നർ ലോറിയിൽ തീപിടിച്ച് അപകടം. ലോറിയിലുണ്ടായിരുന്ന മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു. കോഴിക്കോട് നിന്ന് ഉഡുപ്പിയിലേക്ക് വലിയ ഫ്രിഡ്ജുകളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പള്ളിക്കര മൗവ്വൽ റിഫായിയ മസ്ജിദിന് സമീപമായിരുന്നു സംഭവം. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്‌നറിലാണ് ആദ്യം തീപടർന്നത്. പിന്നീട് തീ ലോറിയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളും കാസർകോട്ടുനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. ബേക്കൽ പൊലീസിന്റെയും […]
Read more
