കോഴിക്കോട്: കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂർ സ്കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
നരിക്കുനി അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ വീടിന്റെ ഒരു ഭാഗം നശിച്ചു. സംഭവത്തെ തുടർന്ന് അനുവിന്ദിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












