Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fire accident

കുവൈത്തിൽ വാഹനം മറിഞ്ഞ് തീപിടിത്തം; രണ്ട് പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സുബ്ഹാൻ മേഖലയിൽ ഉണ്ടായ വാഹനാപകടവും തുടർന്നുണ്ടായ തീപിടിത്തവും രണ്ട് പേരുടെ ജീവനെടുത്തു. ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ഒരു വാഹനം മറിഞ്ഞ ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി ബസുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനങ്ങളിൽ തീപിടിക്കുകയും തീ അതിവേഗം സമീപത്തുണ്ടായിരുന്ന ബസുകളിലേക്കും പടരുകയും ചെയ്തു. ഒന്നിലധികം വാഹനങ്ങൾ തീയിൽ നശിച്ചതായി അധികൃതർ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. […]
Read more

മൈസൂരുവിലെ പബ്ബിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

മൈസൂരു: മൈസൂരുവിലെ ഒരു പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആർടി നഗർ ദത്തഗള്ളിയിലെ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് അപകടം ഉണ്ടായത്. അടുക്കളയിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പബ്ബിനകത്ത് തീപടരുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ ഡാർജിലിംഗ് സ്വദേശിയായ സഹീനും നേപ്പാൾ സ്വദേശിയായ പ്രകാശും മരിച്ചതായി സ്ഥിരീകരിച്ചു. ഇരുവരും പബ്ബിലെ ജീവനക്കാരായിരുന്നു. പരിക്കേറ്റ അഞ്ച് പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തം ഉണ്ടായപ്പോൾ രണ്ടാം നിലയിൽ […]
Read more

ഡൽഹി ഗോവിന്ദ്പുരി തീപിടിത്തത്തിൽ 3 മരണം; 4 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ദക്ഷിണ-കിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പതിനേഴുകാരി ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിലായി. നവജീവൻ ക്യാമ്പിലെ താമസക്കാരായ സരിത (25), നിരഞ്ജൻ (33), സഹോദരൻ രാജ്കുമാർ (27), കൂടാതെ ഒരു പതിനേഴുകാരിയുമാണ് അറസ്റ്റിലായത്. പണം തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. അഞ്ചുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ താമസിച്ചിരുന്ന ദീപക്കുമായി ഇവർക്കു വായ്പാ ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഏകദേശം 80,000 രൂപ ദീപക് തിരികെ […]
Read more

കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ തീപിടിത്തം; 4.5 ലക്ഷം രൂപയുടെ നഷ്ടം

കോട്ടയം: കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 4.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ഔട്ട്ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമില്ലെങ്കിലും സ്റ്റോറിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഗ്രേഡ് അസിസ്റ്റന്റ് […]
Read more

നോയിഡയിൽ 12ാം നിലയിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തിൽ തീപിടിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ രണ്ടിടങ്ങളിലായി വൻ തീപിടിത്തം. സെക്ടർ 75-ലെ ‘ഐവി കൗണ്ടി’ എന്ന ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലും സെക്ടർ 52-ലെ ഒരു പേയിംഗ് ഗസ്റ്റ് താമസകേന്ദ്രത്തിലുമാണ് തീപിടിത്തം ഉണ്ടായത്. രണ്ട് സംഭവങ്ങളിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേനയും പോലീസും ചേർന്ന് തീയണച്ചു. ഐവി കൗണ്ടിയിൽ രാവിലെ 7.30 ഓടെയാണ് 28 നില കെട്ടിടത്തിന്റെ 12-ാം നിലയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നു, കെട്ടിടത്തിൽ നിന്ന് കറുത്ത പുക ഉയർന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. […]
Read more

ബീഹാർ ആശുപത്രിയിൽ വൻ തീപിടിത്തം; 10 രോഗികൾ മരിച്ചു

ന്യൂഡൽഹി: ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 3.55 ഓടെയാണ് ഫയർഫോഴ്സിന് വിവരം ലഭിച്ചത്. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച സംഘം ഐസിയുവിൽ നിന്ന് 20ഓളം രോഗികളെ പുറത്തേക്ക് മാറ്റി. മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും പലരുടെയും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ […]
Read more

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഴിമതിക്കാട് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. മനുവിന്റെ കാറാണ് തീപിടിച്ച് കത്തിനശിച്ചത്. മനുവും സഹോദരിയും കാറിലുണ്ടായിരുന്നു. അംബിപൊയ്ക–കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ കാറിൽ തീപിടിക്കുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ […]
Read more

ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു; ഒരു കോടിയോളം രൂപയുടെ നഷ്ടം

തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ‘കൂൾമേറ്റ് ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം. അപകടത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം. സ്ഥാപനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിനുള്ളിലെ ഉപകരണങ്ങളും മറ്റ് സാധനങ്ങളും ഇതിനോടകം കത്തി നശിച്ചിരുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് സ്ഥാപന ഉടമ അറിയിച്ചു. […]
Read more

കെനിയയിലെ ബോർഡിംഗ് സ്കൂളിൽ വൻ തീപിടിത്തം; 16 വിദ്യാർഥിനികൾ മരിച്ചു

നയ്റോബി: കെനിയയിലെ ബോർഡിംഗ് സ്കൂളിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 16 വിദ്യാർഥിനികൾ മരിച്ചു. തലസ്ഥാനമായ നൈറോബിയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിൽ പ്രദേശത്തെ ഉതുമിഷ ഗേൾസ് അക്കാദമിയിലാണ് ദുരന്തം സംഭവിച്ചത്. വ്യാഴാഴ്ച പുലർച്ചെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. നൈറ്റ് പട്രോളിനിടെ പുലർച്ചെ ഏകദേശം ഒരു മണിയോടെ കെട്ടിടത്തിൽ തീ പടർന്നതായാണ് പോലീസ് നൽകുന്ന വിവരം. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്; ഈ ഭാഗം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ നിരവധി […]
Read more

രാത്രിയിൽ തീപിടിത്തം; കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു

എറണാകുളം: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ സംരംഭമായ കഫേ & റസ്റ്ററന്റിൽ രാത്രി ഉണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സംരംഭം കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് ആരംഭിച്ചത്. ഏകദേശം ഒരു മാസം മുൻപാണ് റസ്റ്ററന്റ് പ്രവർത്തനം തുടങ്ങിയത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് അകത്തുള്ള സാധനങ്ങൾ മുഴുവൻ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത് എന്ന് ഉടമകൾ അറിയിച്ചു. പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix