Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഴിമതിക്കാട് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. മനുവിന്റെ കാറാണ് തീപിടിച്ച് കത്തിനശിച്ചത്. മനുവും സഹോദരിയും കാറിലുണ്ടായിരുന്നു.

അംബിപൊയ്ക–കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ കാറിൽ തീപിടിക്കുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ കുണ്ടറ അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചിരുന്നു. ബാറ്ററിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പ്രാഥമികമായി വിലയിരുത്തുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer