എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ ബസിന്റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിൻറുമോൾ ആണ് മരിച്ചത്.
ലാബ് ടെക്നീഷ്യൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













