Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fire accident

ഫ്ലോറിഡയില്‍ ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്

മിയാമി: ഫ്ലോറിഡയിലെ മിയാമി ബീച്ചിന് സമീപം ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹളോവർ സാൻഡ്ബാറിന് സമീപമാണ് ബോട്ടിൽ സ്ഫോടനം ഉണ്ടായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പാചകവാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻ തന്നെ രണ്ട് ഡസനിലധികം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി മിയാമി-ഡേഡ് ഫയർ റെസ്‌ക്യൂ വിഭാഗം അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read more

റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ വണ്ടിക്ക് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അൽ ഹസയിൽ സെയിൽസ് വാനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് അജ്മൽ (27) ആണ് മരിച്ചത്. അൽ-അഹ്‌സയിൽ ഇന്നെലെയായിരുന്നു സംഭവം. ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അജ്മൽ, റൊട്ടി വിതരണം ചെയ്യുന്നതിനിടെ ഓടിച്ചിരുന്ന വാനിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായും കത്തിനശിച്ചു. വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് വിവരം. അബ്ദുൽ അസീസ്– റസിയ ദമ്പതികളുടെ മകനാണ് അജ്മൽ. […]
Read more

ഇറാനിലെ ഷോപ്പിങ് സെന്ററിൽ തീപിടിത്തം; 8 പേർ മരിച്ചു

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനത്തോട് ചേർന്ന പ്രദേശത്തെ ഷോപ്പിങ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. അപകടത്തിൽ 36 പേർക്ക് പരിക്കേറ്റതായി സർക്കാർ മാധ്യമങ്ങൾ അറിയിച്ചു. ടെഹ്‌റാൻ പ്രവിശ്യയിലെ ആൻഡിഷെ നഗരത്തിലുള്ള അർഘവാൻ ഷോപ്പിങ് സെന്ററിലാണ് ചൊവ്വാഴ്ച തീപിടിത്തം ഉണ്ടായത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ബഹുനില കെട്ടിടത്തിൽ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതും അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ പരിശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണപ്പെട്ടു. കെട്ടിടത്തിന്റെ പുറംഭാഗത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ എളുപ്പത്തിൽ […]
Read more

കൊല്ലത്ത് തുണിക്കടയിൽ തീപ്പിടിത്തം; ആളപായമില്ല

കൊല്ലം: ചാമക്കട മാർക്കറ്റിനു സമീപം വടയാറ്റുകോട്ടയിൽ തീപ്പിടിത്തം. റൊമാൻസ് എന്ന തുണിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴോളം ഫയർഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
Read more

കോഴിക്കോട് വെള്ളയിൽ പ്രിന്റിങ് പ്രസ്സിൽ തീപിടിത്തം

കോഴിക്കോട്: വെള്ളയിൽ പ്രവർത്തിക്കുന്ന ഒരു പ്രിന്റിങ് പ്രസിൽ തീപിടിത്തം. ‘റെഡ്സ്റ്റാർ’ എന്ന സ്ഥാപനത്തിലാണ് ഇന്ന് ഉച്ചയോടെ സംഭവം നടന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ പുറത്തേക്ക് ഒഴിഞ്ഞതിനാൽ ആളപായം ഒഴിവായി. വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ബീച്ച് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി. നിലവിൽ തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലേക്ക് പുക ഉയർന്നതായി റിപ്പോർട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രിന്റിങ് പേപ്പറുകൾ […]
Read more

പാലക്കാട് ടൗൺ റെയിൽവേ മേൽപാലത്തിന് സമീപം വൻ തീപിടുത്തം; ആളപായമില്ല

പാലക്കാട്: പാലക്കാട് നഗരത്തിലെ ടൗൺ റെയിൽവേ മേൽപാലത്തിന് സമീപം ഫ്ലാറ്റിനോടു ചേർന്ന ഒഴിഞ്ഞ പറമ്പിൽ ഉണ്ടായ തീപിടിത്തം വൻ ദുരന്തമായി മാറാതെ ഒഴിവായി. വ്യാഴാഴ്ച രാവിലെ 11.30ഓടെ പഴങ്ങൾ നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പെട്ടികൾക്കാണ് തീപിടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തീ പടർന്നു കനത്ത പുകയും ദുർഗന്ധവും പരന്നു, പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ അരമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്. സമീപത്തെ അഞ്ചുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉയരത്തോളം തീ ഉയർന്നെങ്കിലും കെട്ടിടത്തിലേക്ക് പടരാതെ നിയന്ത്രിക്കാനായത് വലിയ അപകടം […]
Read more

പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട്: മൃഗാശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. ഇന്ന് നടന്ന സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പഴം വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടികളും മറ്റ് മാലിന്യങ്ങളും ഇവിടെ കൂമ്പാരമായി സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. തീപിടിത്തം ജനവാസ മേഖലക്ക് സമീപമായതിനാൽ ആദ്യം രക്ഷാപ്രവർത്തനം വൈകി. തുടർന്ന് സമീപത്തെ ഫ്ലാറ്റുകളിൽ കയറി ഉൾപ്പെടെ ഫയർഫോഴ്‌സ് ജീവനക്കാർ ശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി. മാലിന്യം നീക്കം […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ച് മരണം

ജയ്പൂർ: ദില്ലി–മുംബൈ എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ച് അഞ്ച് പേർ മരിച്ചു. രാജസ്ഥാനിലെ അൽവാറിലാണ് ദാരുണമായ അപകടം നടന്നത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വൈഷ്ണോ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അഗ്നിശമന സേന 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണത്തിലാക്കിയെങ്കിലും, അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു എന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രിയങ്ക രഘുവംശി […]
Read more

നാദാപുരം പുറമേരിയിൽ വൻ തീപിടുത്തം; 4 കോടി രൂപയുടെ നാശനഷ്ടം

കോഴിക്കോട്: നാദാപുരം പുറമേരിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏകദേശം നാല് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ഉച്ചയ്ക്ക് 2.35ഓടെ പുറമേരി സിറ്റി ടവർ ബിൽഡിംഗിലാണ് തീപിടിത്തമുണ്ടായത്. രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മൂന്ന് നില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ആർ.കെ. റഫീഖ് അസ്ഹറിന്റെ ഉടമസ്ഥതയിലുള്ള യൂപ്പർ ലൈറ്റ് ട്രേഡിംഗ് കമ്പനിയുടെയും പുല്‍പ്പള്ളി സ്വദേശികളുടെ മസാഹി ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിന്റെയും പ്രവർത്തന കേന്ദ്രമായിരുന്നു കെട്ടിടം. ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സർവീസിനായി എത്തിയ പത്ത് […]
Read more

ഉത്തർപ്രദേശ് ബറേലിയിൽ തീപിടിത്തം

ലക്‌നൗ: ഉത്തർപ്രദേശ് ബറേലിയിലെ പ്രേംനഗർ പ്രദേശത്തെ എംബി ഇന്റർ കോളേജ് ഗ്രൗണ്ടിൽ തീപിടിത്തം. വിവരമറിയിച്ച ഉടൻ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടങ്ങി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം, സാംബാൽ ജില്ലയിലെ ചന്ദൗസിയിൽ പഴയ ടയറുകൾ സംസ്‌കരിച്ച് എണ്ണ വേർതിരിക്കുന്ന പ്ലാന്റിൽ ശനിയാഴ്ച അഗ്നിബാധ ഉണ്ടായി. അഞ്ച് ഫയർ ടെൻഡറുകളുടെ സഹായത്തോടെ തീ നിയന്ത്രണത്തിലാക്കിയതായി ഫയർ സ്റ്റേഷൻ സിഒ കൃഷ്ണകാന്ത് ഓജ അറിയിച്ചു. ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix