റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അൽ ഹസയിൽ സെയിൽസ് വാനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് അജ്മൽ (27) ആണ് മരിച്ചത്. അൽ-അഹ്‌സയിൽ ഇന്നെലെയായിരുന്നു സംഭവം. ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അജ്മൽ, റൊട്ടി വിതരണം ചെയ്യുന്നതിനിടെ ഓടിച്ചിരുന്ന വാനിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായും കത്തിനശിച്ചു.
വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് വിവരം. അബ്ദുൽ അസീസ്– റസിയ ദമ്പതികളുടെ മകനാണ് അജ്മൽ. അവിവാഹിതനായ അദ്ദേഹം ഒൻപത് മാസം മുമ്പാണ് ജോലിക്കായി സൗദിയിലെത്തിയത്.






