Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fire accident

തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ; ആളപായമില്ല

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ. ചൊവ്വാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം നടന്നത്. ഡയാലിസിസ് യൂണിറ്റിന് മുകളിൽ പ്രവർത്തിക്കുന്ന മരുന്ന് സംഭരണ മുറിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ ആശുപത്രി ജീവനക്കാർ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. സമയോചിതമായ ഇടപെടലിനെ തുടർന്ന് ആളപായം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ സ്ഥലത്ത് പുരോഗമിക്കുന്നു.
Read more

ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ തീപിടിത്തം

ദുബായ്: ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ അപകടത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചകഴിഞ്ഞ് 2.28ഓടെയാണ് ദുബായ് സിവിൽ ഡിഫൻസിന് വിവരം ലഭിച്ചത്. അൽ ബർഷ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം ആറു മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിർമ്മാണത്തിലിരുന്ന 27 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം 5.03ഓടെ തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തുടർന്ന് കൂളിംഗ് നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂളിംഗ് […]
Read more

നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാസർഗോഡ്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്ന് കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിമേനി തുറവിൽ വെച്ച് അപകടം ഉണ്ടായത്. കാറിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അകത്തുണ്ടായിരുന്ന നൗഫൽ ഉൾപ്പെടെ മൂന്നു പേർ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. അഗ്നിബാധയെത്തുടർന്ന് കാർ ഭാഗികമായി കത്തിനശിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിച്ചു.
Read more

ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ തീപിടുത്തം; കാണികൾ ഇറങ്ങിയോടി

കൊച്ചി: എറണാകുളം പിറവത്ത് സിനിമാ തീയേറ്ററിൽ തീപിടിത്തം. ആശിർവാദ് സിനിമാ കോംപ്ലക്സിലാണ് സംഭവം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് കാണികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഇന്ന് രാവിലെയാണ് ആശിർവാദ് സിനിമാ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് “വാഴ 2” സിനിമയുടെ പ്രദർശനം നടക്കുന്നതിനിടെ രാവിലെ 10.45ഓടെ തീയേറ്ററിനുള്ളിൽ പുക ഉയരുകയായിരുന്നു. ഇതോടെ കാണികൾ എല്ലാവരും സുരക്ഷിതമായി പുറത്തേക്ക് ഇറങ്ങി. സംഭവത്തെ തുടർന്ന് കോംപ്ലക്സിലെ എല്ലാ സ്ക്രീനുകളുടെയും പ്രദർശനം താൽക്കാലികമായി നിർത്തിവച്ചു. പ്രാഥമിക നിഗമനത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് […]
Read more

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം

അബുദാബി: യുഎഇയിലെ പ്രശസ്ത വാതക സംസ്‌ക്കരണ പ്ലാന്റായ ഹബ്ഷാനിൽ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാൻ അടിയന്തര രക്ഷാസേന പ്രവർത്തിച്ചു വരികയാണ്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും തീ പടരാതിരിക്കുകയും ചെയ്യുന്നതിന് ഊർജിത നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.സർക്കാർ അധികൃതർ വിശദവിവരങ്ങൾ ഉടൻ ഔദ്യോഗികമായി നൽകുമെന്ന് അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ, പുലർച്ചെ മൂന്ന് മണിക്ക് യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം രാജ്യത്തേക്ക് എത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെ വിജയകരമായി നേരിട്ടു. പ്രതിരോധ നടപടികളുടെ ഭാഗമായ ശബ്ദങ്ങൾ രാജ്യമൊട്ടാകെ […]
Read more

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

ദുബായ്: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 10ൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:51-ഓടെയാണ് സംഭവം നടന്നത്. വിവരം ലഭിച്ചതോടെ ഷാർജ സിവിൽ ഡിഫൻസ് സംഘവും പൊലീസിന്റെ പ്രത്യേക വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വസ്ത്രങ്ങൾ നിറഞ്ഞ ഗോഡൗൺ ആയതിനാൽ തീ വേഗത്തിൽ പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തീ നിയന്ത്രണവിധേയമാക്കാനും സമീപ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുമുള്ള ശ്രമങ്ങൾ ശക്തമായി തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങൾ വഴി മാത്രമേ വിശ്വസിക്കാവൂവെന്ന് ഷാർജ പൊലീസ് […]
Read more

കെഎസ്ആർടിസി ബസിന് തീപിടിച്ചു; സംഭവം കുന്നംകുളം പട്ടാമ്പി റോഡിൽ

തൃശ്ശൂർ: കെഎസ്ആർടിസി ബസിന് തീപിടിച്ചു. കുന്നംകുളം പട്ടാമ്പി റോഡിൽ പറേംപാടം വിക്ടറി ബാർ എത്തുന്നതിനു മുൻപായാണ് അപകടം സംഭവിച്ചത്. കുറച്ച് യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്ക് ഇല്ല. ബസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസിയുടെ അഡിഷണൽ സർവീസ് ആയിരുന്നു.
Read more

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി ബസിന് തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കെഎസ്ആർടിസി എ.സി സ്ലീപ്പർ ബസിന് തീപിടിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ മുൻഭാഗത്താണ് തീ കണ്ടത്. പുക ഉയർന്നതോടെ ഡ്രൈവർ ബസ് ഉടൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. ഫയർഫോഴ്‌സ് എത്തുന്നതിന് മുൻപ് സമീപവാസികളും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചു. യാത്രക്കാരെ സമയോചിതമായി ഇറക്കാനായതോടെ വലിയ അപകടം ഒഴിവായി. അടുത്തിടെ സർവീസിൽ കൊണ്ടുവന്ന സ്ലീപ്പർ […]
Read more

കളമശ്ശേരി തീപിടുത്തം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ

കൊച്ചി: കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കൻസ് കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ ജില്ലാ കലക്ടർ നിർദേശം നൽകി. തൊഴിലാളിയുടെ മക്കളുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും, ഭാര്യയ്ക്ക് സമ്മതമെങ്കിൽ ജോലി നൽകണമെന്നും നിർദേശത്തിൽ പറയുന്നു. തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എടയാർ വ്യവസായ മേഖലയിലെ കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശി ശത്രുഘ്നൻ ആണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ […]
Read more

എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഒരു ഓയിൽ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സി.ജി. ലൂബ്രിക്കന്റ്സ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix