Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി ബസിന് തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കെഎസ്ആർടിസി എ.സി സ്ലീപ്പർ ബസിന് തീപിടിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ മുൻഭാഗത്താണ് തീ കണ്ടത്.

പുക ഉയർന്നതോടെ ഡ്രൈവർ ബസ് ഉടൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. ഫയർഫോഴ്‌സ് എത്തുന്നതിന് മുൻപ് സമീപവാസികളും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചു.

യാത്രക്കാരെ സമയോചിതമായി ഇറക്കാനായതോടെ വലിയ അപകടം ഒഴിവായി. അടുത്തിടെ സർവീസിൽ കൊണ്ടുവന്ന സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല; കൂടുതൽ അന്വേഷണം തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer