Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കറണ്ട് പോവില്ല; ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈകിട്ട് നാല് മുതൽ രാത്രി 12 മണി വരെ ഹരിയാനയിൽ നിന്ന് അധികമായി 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. രാത്രി എട്ട് മുതൽ 12 മണി വരെ ആന്ധ്രാപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയിൽ ലഭിച്ചേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

ഇതോടെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ആവശ്യമായ വൈദ്യുതി ലഭ്യമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ യൂത്ത് ലീഗ് വിമർശനം ശക്തമാക്കി. വൈദ്യുതി പ്രതിസന്ധി സർക്കാരിന് കളങ്കമുണ്ടാക്കിയതായി പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചു.

വൈദ്യുതി പ്രതിസന്ധി മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രതിസന്ധി തുടരുകയാണെങ്കിൽ ജനപക്ഷത്ത് നിന്ന് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix