Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fire accident

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; മരണം 13 ആയി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. രാവിലെ 9:45 ഓടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെതുടര്‍ന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണു. ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബനസ്‌കന്ത കളക്ടര്‍ മിഹിര്‍ പട്ടേല്‍ പറഞ്ഞു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണ്. പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളില്‍ ചിലര്‍ പരിസരത്ത് താമസിച്ചിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. വിവരം ലഭിച്ചതിനെ […]
Read more

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവമുണ്ടാക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു മനോജ്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read more

തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം: ഏഴ് മരണം

ചെന്നൈ: ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് അഗ്‌നിശമനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ആശുപത്രിയിലെ ഏറ്റവും താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പിന്നീട് മറ്റ് നിലകളിലേക്ക് തീപ്പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. രോഗികളെ മാറ്റുന്നതിന് ഏകദേശം 50 ആംബുലന്‍സുകളെ സജ്ജമാക്കിയിട്ടുണ്ട്.
Read more

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു: രണ്ട് പേര്‍ക്ക് പൊളളലേറ്റു

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് ശരീരമാസകലം പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45ഓടെയായിരുന്നു സംഭവം. ബേപ്പൂര്‍ ഹാര്‍ബറിലെ അഹല ഫിഷറീസ് എന്ന ബോട്ടിന്റെ എന്‍ജിനില്‍ നിന്നാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. മത്സ്യ ബന്ധനത്തിനായി പുറപ്പെടാനിരുന്ന ബോട്ടിനാണ് തീപിടിച്ചത്.ബോട്ടിലുണ്ടായിരുന്ന ഗ്യാസിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix