പാലക്കാട് പനമണ്ണ അമ്പലവട്ടത്ത് വീട് കത്തിനശിച്ചു
പാലക്കാട്: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീടിന് തീപിടിച്ചു. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീട്ടിനാണ് തീ പിടിച്ചത്. ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു. വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഇന്ന് ഉച്ചക്ക് 1 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അതേസമയം, തീ പിടിത്തം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് ലക്ഷ്മണ മുതലിയും, ഭാര്യ ശിവ ഭാഗ്യവതിയും, ചെറിയ മകൻ വിനോദുമാണ് […]
Read more