ചേർത്തലയിൽ കെഎസ്ആര്ടിസി സ്റ്റാൻഡിനടുത്ത് ബേക്കറിയിൽ വൻ തീപിടുത്തം
ചേര്ത്തല: ചേര്ത്തല നഗരത്തില് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന് സമീപം ബേക്കറിക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. വയലാര് റൈയ്ഹാന് മന്സില് മണ്സൂറിന്റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര് ബേക്കറിക്കാണ് തീപിടിച്ചത്. ബേക്കറിയുടെ മുകള് ഭാഗത്തുള്ള ബോര്മ്മയില് നിന്ന് തീ പടര്ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് പിടിക്കുകയായിരുന്നു. ചേര്ത്തല അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള് എത്തി ഒരുമണിക്കൂര് പരിശ്രമിച്ചാണ് തീ അണച്ചത്. ആർക്കും പരിക്കില്ല. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാന് പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്ന്ന് നടത്തിയ ശ്രമം […]
Read more