Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fire accident

കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻതീപിടിത്തം

കാസർകോട്: കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. മാർക് വുഡ് ഫാക്ടറിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു തീ ആളിപടർന്നത്. കാസർകോട്, ഉപ്പള, കു​റ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പത്ത് ഫയർഫോഴ്സ് യൂണി​റ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് വിവരം. . ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം വളപട്ടണം കീരിയാട്ട് പ്ലൈവുഡ് ഫാക്ടറിയിലും വൻ തീപിടിത്തമുണ്ടായിരുന്നു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ പടർന്നത്. പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃതവസ്തുക്കൾ കത്തിനശിച്ചു. […]
Read more

കണ്ണൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപ്പിടുത്തം; രണ്ട് കോടിയുടെ നാശനഷ്ടം

കണ്ണൂർ: ചിറക്കൽ കീരിയാട് പ്രവർത്തിക്കുന്ന സെഞ്ച്വറി പ്ലൈവുഡ്‌സിൽ ഉണ്ടായ വൻ തീപ്പിടുത്തത്തിൽ ഏകദേശം രണ്ട് കോടി രൂപയുടെ നാശനഷ്ടം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഫാക്ടറിയിൽ തീപ്പിടുത്തമുണ്ടായത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ രാവിലെ 11 മണി വരെ നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. റീജിനൽ ഫയർ ഓഫീസർ പി. രഞ്ജിത്ത്, കണ്ണൂർ സ്റ്റേഷൻ ഓഫീസർ പി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 40 ഓളം സേനാംഗങ്ങൾ ഉച്ചവരെ തീയണക്കൽ നടപടികൾ […]
Read more

കൊല്ലത്ത് റബ്ബർ തോട്ടത്തിന് തീപിടിച്ചു; 10 ഏക്കറോളം കത്തിനശിച്ചു

കൊല്ലം: ഏരൂർ തോട്ടംമുക്ക് അട്ടക്കുളം പ്രദേശത്തെ റബ്ബർ പുരയിടത്തിൽ വൻ തീപിടിത്തം. ഏകദേശം പത്തേക്കറോളം റബ്ബർ കൃഷി പൂർണമായും കത്തി നശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുനലൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും തീ പടർന്ന പ്രദേശത്തേക്ക് വാഹനങ്ങളെത്തിക്കാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. ബ്ലോവറുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തീ വേഗത്തിൽ പടരാൻ കാരണമായി. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. റബ്ബർ പുരയിടത്തിന് സമീപമുള്ള കോഴിഫാമിലേക്കും തീ പടർന്നു. ഫാമിലെ ഷെഡ്ഡുകൾ […]
Read more

അടഞ്ഞ് കിടക്കുന്ന എണ്ണ നിർമ്മാണ കമ്പനിയുടെ വളപ്പിൽ തീപിടിത്തം

തൃശ്ശൂർ: തൃശ്ശൂർ വേലൂർ കിരാലൂരിൽ അടഞ്ഞ് കിടക്കുന്ന എണ്ണ നിർമ്മാണ കമ്പനിയുടെ വളപ്പിൽ തീപിടിത്തമുണ്ടായി. രണ്ടര ഏക്കറിലധികം വിസ്തൃതിയുള്ള പറമ്പിലെ ഉണങ്ങിയ പുല്ലിനാണ് ആദ്യം തീ പിടിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് തീ വേഗത്തിൽ പടർന്ന് കമ്പനിയുടെ ഗോഡൗണിലേക്കും പരിസരത്തേക്കും വ്യാപിച്ചു. ഗോഡൗണിലും പറമ്പിലും സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിനശിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല; സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
Read more

സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു

പാലക്കാട്: സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു. പാലക്കാട് കാരാകുറുശ്ശി കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിൻ്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പുലാക്കൽകടവിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. വീടിനും നാശനഷ്ടങ്ങളുണ്ടായി. എങ്ങനെയാണ് കത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍  സ്ഥലത്തെ അടിക്കാടുകളും പയർ കൃഷിയും കത്തി നശിച്ചു

തൃശ്ശൂർ: മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍ വരുന്ന സ്ഥലത്തെ അടിക്കാടുകളും പയറും കത്തി നശിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തീ പിടുത്തം അറിഞ്ഞ് ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും വാഹനം എത്തുവാന്‍ സാധിക്കാത്ത മേഖലയായതിനാല്‍ ജീവനക്കാര്‍ കുന്ന് പ്രദേശത്തേക്ക് നടന്നു കയറി തീ തല്ലി അണക്കുകയായിരുന്നു. മണിക്കൂറുകളുടെ കഠന പ്രയത്‌നത്തിന് ശേഷമാണ് തീയണക്കുവാന്‍ സാധിച്ചത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടിയപ്പോഴേക്കും തീ പിടിത്തും വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരും തന്നെ ചപ്പു ചവറുകള്‍ക്കും,പുല്ലിനോ തീ ഇടരുതെന്നും,വാഹനങ്ങളില്‍ […]
Read more

കൊരട്ടി ദേശീയപാതയില്‍ ഓടി കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

തൃശ്ശൂർ: ദേശീയപാതയില്‍ കൊരട്ടി സമീപം ഓടി കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി കാട്ടുകാരന്‍ ജോര്‍ജ്ജിന്റെ മാരുതി കാറാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊരട്ടി ജെടിഎസ് ജംഗ്ഷന് സമീപത്തായി കാർ കത്തി നശി്ച്ചു. എറണാകുളം ഭാഗത്ത് തൃശ്ശൂരിലുള്ള വീടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.കാറിന്റെ മുന്‍വശത്ത് നിന്ന് തീ വരുന്നത് കണ്ടത്തിനെ തുടര്‍ന്ന് ജോര്‍ജ്ജ് കാര്‍ നിറുത്തകയും കാറിലുണ്ടായിരുന്ന അമ്മ ജിന്‍സി. സഹോദരി നീതു […]
Read more

പരിയാരം കാരക്കുണ്ടിൽ 30 ഏക്കർ പുൽമേടും കൃഷി ഭൂമിയും കത്തി നശിച്ചു

കണ്ണൂർ: പരിയാരം പഞ്ചായത്തിലെ കാരക്കുണ്ടിലുണ്ടായ കാട്ടുതീയിൽ 30 ഏക്കറോളം സ്ഥലത്തെ പുൽമേടുകളും കൃഷിഭൂമിയും കത്തി നശിച്ചു. കാരക്കുണ്ട്, പൊന്നച്ചേരി പ്രദേശങ്ങളിലെ വിജനമായ സ്ഥലത്താണ് ഇന്നലെ ഉച്ചയോടെ തീപടർന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാ സേന ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമെത്തി 5 മണിക്കൂറിലധികം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തുള്ള ഒരു വീട്ടുപറമ്പിലേക്ക് തീ പടരുന്നതും അഗ്നിരക്ഷാ സേനയുടെ ഇടപെടൽകൊണ്ട് തടഞ്ഞു. പുൽമേടുകളും കശുമാവ് തുടങ്ങിയ കൃഷിഭൂമിയുമാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസങ്ങളായി തളിപ്പറമ്പിന്റെ വിവിധ മേഖലകളിൽ […]
Read more

ഒറ്റപ്പാലത്ത് ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് തീപിടിച്ചു

പാലക്കാട്: ഒറ്റപ്പാലം ഭാരതപ്പുഴയിൽ വീണ്ടും തീപിടുത്തം. പുഴയിലെ മായന്നൂർ കടവിന് സമീപമാണ് തീ പടർന്നു പിടിച്ചത്. പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്ത് നിന്ന് തുടങ്ങിയ തീ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ കത്തി പടർന്നിട്ടുണ്ട്. മായന്നൂർ പാലത്തിന് സമീപം ഭാഗത്തേക്ക് തീ കത്തിക്കൊണ്ടേ ഇരിക്കുകയാണ്. തീ കത്തുന്നത് തുടരുകയാണ്. എല്ലാവർഷവും ഭാരതപ്പുഴയിലെ ഉണങ്ങിയ പുൽച്ചെടികൾക്ക് തീപടരാറുണ്ട്. സാമൂഹ്യ വിരുദ്ധർത്തിയിടുന്നതാണോ എന്നത് സംശയം ഉയരുന്നു. തീ വലിയ തോതിൽ ആളിക്കത്താറുണ്ട്. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്താണ് ഇന്ന് ഉച്ചയ്ക്ക് […]
Read more

പതങ്കയിൽ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം

കോഴിക്കോട്: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം ഉണ്ടായെങ്കിലും മുക്കത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. കുന്നപ്പള്ളി മത്തായി, ബഥനി കോൺവെന്റ്, കുഴിമറ്റത്തിൽ ജോൺ എന്നിവരുടെ കൃഷി ഭൂമിയിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രണ വിധേയമായി. മിനാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പുറകുവശത്തെ മതിൽക്കെട്ടിലാണ് കൂടുതലായി തീ പടർന്നത്. ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, കോടഞ്ചേരി എസ് ഐ ബെന്നി സി.ജെ,മുക്കം ഫയർഫോഴ്സ്,നാട്ടുകാർ എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix