Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻതീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. മാർക് വുഡ് ഫാക്ടറിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു തീ ആളിപടർന്നത്. കാസർകോട്, ഉപ്പള, കു​റ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പത്ത് ഫയർഫോഴ്സ് യൂണി​റ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് വിവരം. . ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസം വളപട്ടണം കീരിയാട്ട് പ്ലൈവുഡ് ഫാക്ടറിയിലും വൻ തീപിടിത്തമുണ്ടായിരുന്നു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ പടർന്നത്. പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃതവസ്തുക്കൾ കത്തിനശിച്ചു. ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടായത്. തീപിടിത്തതിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Recent News

Advertisement
WhiteswanTV Footer